തിരുവനന്തപുരം :ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് രണ്ട് മർട്ടി പർപ്പസ് ജീവനക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ജനുവരി നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അഭിമുഖം. ജി.എൻ.എം നഴ്‌സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്യാനുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാകും. പ്രായപരിധി 40. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.