18/8/23
ഇടുക്കി :കോണ്‍ഗ്രസ് ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ ഇന്നു നടത്താനിരുന്ന സ്കൂള്‍ പരീക്ഷകള്‍ മാറ്റി.എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഇന്നത്തെ പരീക്ഷകള്‍ നാളത്തേക്കാണ് മാറ്റിയത്.
ജില്ലയിലെ എല്‍പി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
എംജി സര്‍വകലാശാല പരീക്ഷകള്‍ നാളത്തേക്ക് മാറ്റിയെങ്കിലും പരീക്ഷാ കേന്ദ്രത്തിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ച കഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെ ആയിരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.