സംസ്ഥാനത്തെ ഡോക്ടർമാർ നാളെ ഒ പി ബഹിഷ്കരിക്കും , ആരോഗ്യമേഖല സ്തംഭിക്കുമെന്ന് IMA1 min read

16/3/23

തിരുവനന്തപുരം :സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആശുപത്രി ആക്രമങ്ങൾ തടയുന്നതിനുള്ള നടപടി സ്വീകരിക്കുക. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്ക് നേരെ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനഘടകം മാർച്ച്‌ 17ന് ആഹ്വാനം ചെയ്ത മെഡിക്കൽ സമരത്തിൽ തലസ്ഥാന ജില്ലയിലെ മുഴുവൻ ആശുപത്രികളും, ഡോക്ടർമാരും പങ്കാളികളാകുമെന്ന് ഐഎംഎ തിരുവനന്തപുരം ഡോക്ടർ പത്മപ്രസാദും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു മെഡിക്കൽ സമരത്തിലാണ് നാളെ സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് IMA അറിയിച്ചു.ഒ പി ബഹിഷ്കരിക്കുമെങ്കിലും, ക്യാഷ്വാലിറ്റി, സർജറി, പ്രസവ വാർഡ് ഇവ പ്രവർത്തിക്കുമെന്നും IMA അറിയിച്ചു.

സ്വന്തം ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയും തൊഴിലിടങ്ങളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയും നിത്യേന നിരവധി പേരുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടർമാർ തന്നെ ചെയ്യുന്ന സമരമെന്നാകും ഈ മെഡിക്കൽ സമരത്തെ ചരിത്രം രേഖപ്പെടുത്തുക.യുദ്ധങ്ങളിൽ പോലും ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ആക്രമിക്കാൻ പാടില്ലെന്നത് രാജ്യാന്തര ചട്ടമാണ്. രാജ്യാന്തരതലത്തിൽ അത്തരം കീഴ്വഴക്കങ്ങൾ നിലനിൽക്കവേ തന്നെയാണ് പ്രബുദ്ധ നാം വിശേഷിപ്പിക്കുന്ന കേരളീയ സമൂഹത്തിൽ ആരോഗ്യ പ്രവർത്തകർ തുടർച്ചയായിആക്രമിക്കപ്പെടുന്നത്.ഒരു വർഷം ശരാശരി ആശുപത്രി ആക്രമണ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഇതിനെതിരെ നിലവിലുള്ള നിയമ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്നു എന്നതാണ് ഏറ്റവും പ്രതിഷേധാർഹം. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ആശുപത്രി ആക്രമണ സംഭവങ്ങൾ യഥാർത്ഥ സമയം ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്യാറില്ല.അഥവാ അറസ്റ്റ് ചെയ്തവരെയും ഇതുവരെ ശിക്ഷിച്ചിട്ടുമില്ല. എന്തിനാണ് പോലീസ് പോലും ആക്രമികളെ സംരക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശുപത്രി ആക്രമണങ്ങൾ തടയണമെന്നും ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ ഒരു ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണം എന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ ഡോക്ടർമാരും ഒരു മുഴുദിന സമരത്തിലേക്ക് എത്തപ്പെട്ടത്. ഈ സമയത്ത് തന്നെ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ ബി ഗണേഷ് കുമാറിന്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതു സമൂഹത്തിനോടും നിയമവ്യവസ്ഥിതിയോടും ഉള്ള കടുത്ത വെല്ലുവിളിയാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്കാരിക സാഹിത്യ നായകന്മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോൾ എംഎൽഎയുടെ ആരോഗ്യപ്രവർത്തകരെ ആക്രമിക്കാനുള്ള ആഹ്വാനം നല്ലതല്ല.

സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർക്കും ജീവനക്കാർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം സർക്കാരും പോലീസും ജനങ്ങളും ഒരുക്കണമെന്നും ഡോക്ടർ ആർ ശ്രീജിത്തും ഡോക്ടർ പത്മപ്രസാദും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *