ഡോക്ട്ടേഴ്‌സ് ഡേ, ജീവന്റെ ഭൂമിയിലെ സംരക്ഷകർക്ക് VGHSS, VVHSS ലെ SPC യുടെ ആദരവ്1 min read

1/7/22

തിരുവനന്തപുരം :ജീവന്റെ ഭൂമിയുടെ കാവൽക്കാർക്ക് മനസുനിറഞ്ഞ ആദരവ് നൽകി നേമം VGHSS, VVHSS ലെ SPC യൂണിറ്റ്.ശാന്തിവിള ഗവണ്മെന്റ് താലൂക് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ  ആശുപത്രി സൂപ്രണ്ട് Dr. ശിവകുമാർ, Dr. സബീന, Dr. സ്റ്റാലിൻ, Dr. അർച്ചന, Dr. ഗോപിക, Dr. സിൻജു എന്നിവരെ ആദരിച്ചു.

ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനമാണ്. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യത്തിനായി ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം.

കോവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരെയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്ത് വിശ്രമമില്ലാത്ത അവരുടെ സേവനത്തെ നന്ദിയോടെ ആദരിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമ്മുക്ക് മാറ്റിവയ്ക്കാം.

സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവന്‍ വരെ പണയം വച്ചാണ് ഡോക്ടർമാര്‍ രോഗികളെ ചികിത്സിക്കുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്.

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഡോക്ടര്‍മാരെ നാം എത്ര അഭിനന്ദിച്ചാലും മതി വരില്ല. രാജ്യത്ത് ഡോക്ടർമാരുൾപ്പടെയുള്ള എത്രയോ ആരോഗ്യപ്രവർത്തകർക്ക് കോവിഡ്പിടിപെട്ടു.

രാജ്യത്ത് ഇതിനോടകം ജീവന്‍ നഷ്ടമായത് 57 ഡോക്ടര്‍മാര്‍ക്കാണ്. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കോവിഡ് രോഗികളെയും മറ്റ് രോഗമുള്ളവരെയും പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം.

ദിവസേന കോവിഡ് കേസുകളുടെ എണ്ണം കൂടുമ്പോഴും ഡോക്ടര്‍മാരുടെ കരുത്തിലാണ് നാം മുന്നോട്ട് പോകുന്നത്. മഹാമാരികള്‍ക്കെതിരെ പോരാടുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഈ അവസരത്തില്‍ ‘നന്ദി’ അര്‍പ്പിക്കാം.

ഇരു സ്കൂളുകളും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന് CPO സുനന്ദ്. T. S. രാജ്, റോയ്, രചന. R. നായർ, VVHSS ലെ PTA പ്രസിഡന്റ്‌. S. പ്രകാശ് എന്നിവർ നേതൃത്വം നൽകി. ഇരു സ്കൂളുകളിലെയും SPC കൾക്ക് പുറമെ ആശുപത്രിയിലെ ജീവനക്കാരും പങ്കെടുത്തു.

സ്റ്റുഡന്റ് പോലീസ് കേഡഡ്സുകൾക്കും അധ്യാപകർക്കും മധുരം നൽകിയാണ് ആശുപത്രി അധികൃതർ യാത്രയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *