തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നല്കി വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുമ്പോള്‍ സ്വാഭാവികമായിട്ടും നിരക്ക് ഉയര്‍ത്തേണ്ടി വരും. ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രിയുടെ അഭിപ്രായത്തിൽ പറഞ്ഞു.
2023-08-15