23/2/23
തിരുവനന്തപുരം :ഇന്റർനാഷണൽ ഷിട്ടോറിയു കരാട്ടെ ഡോജോ ഓപ്പൺ കോമ്പറ്റിഷനിൽ മലയാളിക്ക്ഒന്നാം സ്ഥാനം.കുമുട്ടെ വിഭാഗത്തിലാണ് നെയ്യാറ്റിൻകര ധനുവച്ചപുരം സ്വദേശിയായ ലാലു -സരിത ദമ്പതികളുടെ മകനായ ആർജിത്താണ് നാടിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.കന്യാകുമാരി ജില്ലയിലെ ചൂഴലിൽ വച്ചു നടന്ന മത്സരത്തിലാണ് ആർജിത്ത് നേട്ടം സ്വന്തമാക്കിയത്.
കൊല്ലയിൽ പഞ്ചായത്തിലെ കൊറ്റാമം വാർഡിലെ AKG കോളനിയിലെ സാധാരണ ക്കാരുടെ ഇടയിൽ നിന്നുമാണ് ആർജിത്ത് കഠിന പരിശീലനത്തിലൂടെ നേട്ടത്തിലെത്തിയത്. ആർജിത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ റെഡ് ഡ്രാഗൺ കരാട്ടെ മേധാവി കാരക്കോണം രഞ്ജിത്തിന്റെ വിദഗ്ധ നിർദ്ദേശവും നേട്ടത്തിന് തുണയായി.
ധനുവച്ചപുരം NKM BHSS ലെ 8ആം ക്ലാസ്സ് വിദ്യാർത്ഥിയായ ആർജിത്ത് പഠനത്തിലും, മാറ്റിത്തര പ്രവർത്തനങ്ങളിലും മുന്നിലാണ്.10ആം ക്ലാസിൽ പഠിക്കുന്ന സാനിയ സഹോദരിയാണ്.