പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ് അവസരം1 min read

 

തിരുവനന്തപുരം: ജില്ലാ പട്ടികജാതി വികസന ഓഫീസിലും അതിന് കീഴിലുള്ള 16 ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. പട്ടികജാതി വികസനവകുപ്പിന്റെ പരിശീലനപദ്ധതിയുടെ ഭാഗമായി ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം ഓണറേറിയമായി 10,000 രൂപ ലഭിക്കും.

ബിരുദവും ആറുമാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്സുമാണ് യോഗ്യത, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉണ്ടാവണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21നും 35 നും ഇടയില്‍ പ്രായമുള്ളര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ , ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ലഭ്യമാക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23ന് വൈകിട്ട് 5 വരെ. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 2314238.

Leave a Reply

Your email address will not be published. Required fields are marked *