അന്ന് ഡി ഐ സി വേണ്ട ;ജോസ് കെ മാണിക്ക് എ കെ ജി സെന്ററിൽ നൽകിയത് രാജകീയ സ്വീകരണം1 min read

തിരുവനന്തപുരം :എ കെ ജി സെന്ററിലെ ചുവന്ന പരവതാനിയിൽ ചവിട്ടി നടന്ന ജോസ് കെ മാണിക്ക് ഉജ്വല വരവേൽപ്ല നൽകി കോടിയേരി.  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് ജോസ് കെ മാണി എകെജി സെന്ററിലെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി.റോഷി അഗസ്റ്റിന്‍ എംഎല്‍എയും ജോസിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജോസ് കെ മാണിയെ വാതില്‍ക്കലോളം കോടിയേരിയും എ വിജയരാഘവനും അനുഗമിച്ചു. എല്‍ഡിഎഫ് പ്രവേശനത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. ആഗ്രഹം കോടിയേരിയെയും ഇടതുമുന്നണി കണ്‍വീനറെയും കാനം രാജേന്ദ്രനെയും അറിയിച്ചു. സിപിഐ ആസ്ഥാനത്തേക്ക് എകെജി സെന്ററിലെ കാറില്‍ പോയതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

പണ്ട്  കെ.കരുണാകരന്റെ DIC യെ മുന്നണിയിൽ എടുക്കാതിരിക്കാൻ കാരണം വി. എസ് അച്യുതനന്ദന്റെയും സിപിഐ യുടെയും എതിർപ്പായിരുന്നു. കരുണാകരന്റെ പേരിൽ ഉണ്ടായിട്ടുള്ള ആരോപണങ്ങൾ അണികളുടെ ആത്മവിശ്വാസം തകർക്കുമെന്ന് അന്ന് പറഞ്ഞവർ ഇന്ന് മാണി കോൺഗ്രസിന് പരവതാനി വിരിച്ചത് അണികൾ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *