22/3/23
കോട്ടയം :ശ്രേഷ്ഠ ഇടയന് വിട നൽകി കേരളം.ചങ്ങനാശേരി വലിയ പള്ളിയില്‍ രാവിലെ 9 മണിയോടെയാണ് ശുശ്രൂഷകള്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ 18നാണ് മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചത്. ഇന്നലെ ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം വിലാപയാത്രയായാണ് വലിയ പള്ളിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
സഭയുടെ പ്രധാനപ്പെട്ട അദ്ധ്യക്ഷനായിരുന്നു മാര്‍ ജോസഫ് പൗവത്തില്‍. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാട്ടാണ് ജനനം. എസ് ബി കോളേജില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം 1962ല്‍ പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം എസ് ബി കോളേജില്‍ തന്നെ കുറച്ചുകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇംഗ്ലണ്ടില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി. 1972ല്‍ കാഞ്ഞിരപ്പള്ളി അതിരൂപതാ മെത്രാനായി സ്ഥാനമേറ്റു.