1/5/23
കേരളത്തിലെ പ്രസിദ്ധനായ ചരിത്ര പണ്ഡിതനാണ് കെ.പി.പത്മനാഭ മേനോൻ. 1857 ഒക്ടോബർ 12 ന് തിരുവിതാംകൂർ ദിവാൻ പേഷ്ക്കാറും തിരുവിതാംകൂർ ചരിത്രത്തിൻ്റെ കർത്താവുമായ പി.ശങ്കുണ്ണി മേനോൻ്റെയും പാർവതി അമ്മയുടെയും മകനായി ഇടപ്പള്ളിക്കടുത്തുള്ള എളമക്കരയിൽ ജനിച്ചു.കെ .പി പന്മനാഭ മേനോൻ ഒരു മികച്ച അഭിഭാഷകനും ചരിത്രത്തിലും സാമൂഹിക പരിഷ്കരണത്തിലും വളരെ സജീവമായിരുന്നു. അഭിഭാഷകനായിരുന്ന കാലത്ത് അദ്ദേഹത്തെ തിരുവിതാംകൂർ മരുമക്കത്തായ കമ്മിറ്റി അംഗമാക്കി. കെ.പി.പത്മനാഭ മേനോൻ്റെ കേരള ചരിത്രം വളരെ പ്രസിദ്ധമായ കൃതിയാണ്. ഹിസ്റ്ററി ഓഫ് കേരള .നാല് വാല്യമുള്ളബൃഹത് ഗൃന്ഥമാണ്. കെ.പി.പത്മനാഭ മേനോൻ്റെ ലേഖനങ്ങളുടെ സമാഹാരമാണ് കൊച്ചി രാജ്യ ചരിത്രം (രണ്ട് ഭാഗം) എന്ന ഗൃന്ഥം, വേണാട് രാജവംശം എന്ന മറ്റൊരു കൃതി കുടിയുണ്ട്. ആ പ്രതിഭാശാലി1919 മേയ് 1-ാം തീയതിഅന്തരിച്ചു.