പുതുവർഷത്തിൽ K സ്മാർട്ട്‌ പദ്ധതിയുമായി സംസ്ഥാന സർക്കാർ1 min read

കൊച്ചി :സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈൻ വഴി ലഭിക്കുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റുവെയര്‍ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇതിന്റെ ഉദ്ഘാടനം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ എന്നതാണ് കെ-സ്മാര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കുന്നതാണ്. സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിലെ വിവധ മേഖലകളില്‍ പ്രയോജനപ്പെടുത്താനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് ഉത്ഘാടന വേദിയില്‍ വെച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ ക-സ്മാര്‍ട്ട് അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ആയിരിക്കും ഇത് നടപ്പിലാക്കുക. ഏപ്രില്‍ ഒന്നാം തിയതി മുതല്‍ ആയിരിക്കും ഇതിന്റെ സേവനം പഞ്ചായത്തുകള്‍ക്ക് ലഭിക്കുക. ഇത് പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതായിരിക്കും. ഉപയോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഇത്തരം ആവിശ്യങ്ങള്‍ നേടിയെടുക്കാവുന്നതാണ്. ഉപയോക്താക്കള്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിവരങ്ങള്‍ തത്സമയമായി അറിയാനുള്ള ഓപ്ഷനും ഇതില്‍ ഉണ്ടായിരിക്കുന്നതാണ്.

വാട്സ്‌ആപ്പിലൂടെയും ഇ മെയിലിലൂടെയും ആയിരിക്കും ഈ വിവരങ്ങള്‍ അറിയാൻ സാധിക്കുക. ഈ സംവിധാനത്തിന്റെ മൊബൈല്‍ ആപ്പിന്റെ വേര്‍ഷൻ പുറത്തിറക്കിയത് വ്യവസായ മന്ത്രിയായ പി രാജീവാണ്. മന്ത്രി എം.ബി. രാജേഷ് ഈ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ടര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ എന്നിവരും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിവാഹ രജിസ്‌ട്രേഷനുകള്‍, പൊതുജന പരാതികള്‍, വസ്തു നികുതി അടയ്ക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍, ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ-സ്മാര്‍ട്ടിലൂടെ ഓണ്‍ലൈൻ ആയി ലഭിക്കും എന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഉത്ഘാടനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഈ സേവനത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് വഴി പുറത്ത് വിട്ടിരുന്നു. നവ കേരളം എന്ന ഹാഷ് ടാഗോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

രാജ്യത്താദ്യമായിട്ടാണ് ഇത്തരം ഒരു സേവനം സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വര്‍ധിപ്പിക്കാൻ ഈ സംവിധാനം സഹായകമാകും എന്നും മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതി തടയാനും സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാനും കെ- സ്മാര്‍ട്ട് സോഫ്റ്റുവെയര്‍ ആപ്ലിക്കേഷൻ സഹായിക്കുന്നതായിരിക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇൻര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതിയായ കെ-ഫോണ്‍ ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്ബോഴും പദ്ധതിയില്‍ കാര്യമായ പുരോഗതി ഒന്നും കാണാൻ സാധിക്കുന്നില്ല. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതിന്റെ മൂന്നില്‍ ഒന്ന് പോലും ഇപ്പോഴും പൂര്‍ത്തിയാക്കാൻ സാധിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 5ന് ആയിരുന്നു കെ-ഫോണ്‍ പദ്ധതിയുടെ ഉത്ഘാടനം നടന്നത്. 20 ലക്ഷം പേര്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയിക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ 14,000 കുടുംബങ്ങളെ ഇതിനായി തിരഞ്ഞെടുത്തിരുന്നു. ഇതില്‍ ഉദ്ഘാടന സമയത്ത് കണക്ഷൻ ലഭിച്ചത് 2,105 വീടുകളിലാണ്. എന്നാല്‍ ആറ് മാസം കഴിയുമ്ബോള്‍ ഇപ്പോള്‍ ഈ സേവനം ലഭിക്കുന്നത് 3,715 വീടുകളില്‍ മാത്രമാണെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *