25/4/23
കേരളത്തിൽ അറിയപ്പെടുന്ന വാദ്യ (ചെണ്ട) കലാകാരനും, അഭിനേതാവു, സാഹിത്യകാരനുമായിരുന്നു.കലാമണ്ഡലം കേശവൻ. പാലക്കാടു ജില്ലയിലെ പെരിങ്ങോടു നീട്ടിയത്തു വീട്ടിൽ ജാനകി അമ്മയുടെയും കുറുങ്കാട്ടുമനയ്ക്കൽ വാമനൻ നമ്പൂതിരിയുടേയും മകനായി 1936 മേയ് 18ന് ജനിച്ചു. ഒമ്പതാം വയസ്സിൽ കലാഭ്യസനം ആരംഭിച്ചു. അമ്മാവനായ നീട്ടിയത്തു ഗോവിന്ദൻ നായർ ,മൂത്തമന കേശവൻ നമ്പൂതിരി ,കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാൾ എന്നിവർ ചെണ്ടയിൽ ഗുരുക്കന്മാരാണ്.കലാമണ്ഡലം, ഫാക്റ്റ് കഥകളി സ്കൂൾ, തൃപ്പൂണിതുറ ആർ.എൽ.വി. എന്നിവടങ്ങളിൽ അദ്ധ്യാപകനായിരുന്നു.ജി.അരവിന്ദൻ്റെ മാറാട്ടം, ഷാജി എൻ.കരുണിൻ്റെ വാനപ്രസ്ഥം, കഥാനായകൻ, കാർ, സല്ലാപം, വലത്തോടു തിരിഞ്ഞാൽ താലാമത്തെ വീട്, വെട്ടം തുടങ്ങി ഒരു ഡസനോളം സിനിമകളിൽ അഭിനയിച്ചു. ഹേ ഭൂമി കന്യോ, മേളം, കർക്കോടകൻ ( കവിത ) ശാകുന്തളം, രഘുവിജയം, ഏകലവ്യനും അശ്യത്മാനാവും, സതിസുകന്യ, വിചിത്ര വിജയം, മൃതസഞ്ജീവനി, റുസ്തവും സോറാബും, ഭീമ ബന്ധനം (ആട്ടക്കഥ) കമലദളം, അരങ്ങത്തെ അത്ഭുത പ്രതിഭാസം (ലേഖനം) അരങ്ങിനു പിന്നിൽ, അമ്മേ കനിയൂ, തേൻതുള്ളി, ദശപുഷ്പങ്ങൾ, മഹച്ചരിത മാല, സന്യാസി കഥകൾ (ബാലസാഹിത്യം ) എന്നിയാണ് അദ്ദേഹത്തിൻ്റെ കൃതികൾ. കേരള കലാമണ്ഡലം അവാർഡ് ,കേരള സംഗീത നാടക അക്കാദമി അവാർഡ് ,ഡോ.കെ.എൻ.പിഷാരടി സ്മാരക അവാർഡ് എന്നി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ. പാർവ്വതി, 3 മക്കൾ. 2009 ഏപ്രിൽ 25-ാം തീയതി അന്തരിച്ചു.