17/8/22
തിരുവനന്തപുരം :പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനമാണ് ഗവർണർ സ്റ്റേ ചെയ്തത്. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണർ നടപടി എടുത്തത്.
കടുത്ത നടപടിക്ക് ഗവർണർ കടക്കുമെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. നിയമനത്തിൽ അപാകതയുണ്ടെങ്കിൽ എന്തുകൊണ്ട് ഗവർണർ നടപടിയെടുത്തില്ല എന്ന് കണ്ണൂർ വിസി മാധ്യമങ്ങളോട് നേരത്തെ ചോദിച്ചിരുന്നു. ഗവർണറെ വെല്ലുവിളിക്കുന്ന രീതിയിലെ ഈ പരാമർശം ഗവർണറെ ചൊടിപ്പിച്ചെന്നാണ് കരുതേണ്ടത്.