19/8/22
തിരുവനന്തപുരം :പ്രിയ വർഗീസിന്റെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് ഗവർണർ.അധ്യാപന യോഗ്യതയില്ലാത്തയാള്‍ അസോസിയേറ്റ് പ്രഫസറായാല്‍ അതാണ് രാഷ്ട്രീയം. ഇത് രാഷ്ട്രീയമായതിനാല്‍ താനും രാഷ്ട്രീയമായി നേരിടുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ്.
സര്‍ക്കാരിനെതിനും കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കുമെതിരെ തുറന്ന പോര്‍മുഖം കടുപ്പിക്കുകയാണ് ഗവര്‍ണര്‍. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആര്‍ക്കും കോടതിയെ സമീപിക്കാമെന്ന് ആദ്യ മറുപടി കണ്ണൂര്‍ വിസിക്ക് . എന്നാല്‍ തനിക്ക് കീഴിലുള്ളവര്‍ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കും. ചില സംഭവ വികാസങ്ങള്‍ ഉണ്ടായപ്പോഴല്ലേ നിയമസഭ വിളിക്കാന്‍ തീരുമാനം എടുത്തതെന്ന് പറഞ്ഞ ഗവര്‍ണര്‍, അങ്ങനെയെങ്കില്‍ അവര്‍ക്ക് തന്റെ അധികാരം മനസിലായിട്ടുണ്ടല്ലോ എന്ന് സര്‍ക്കാരിന് താക്കീതും നല്‍കി.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്‌എസ് നീക്കത്തില്‍ കേരളത്തിലെ രാജ്ഭവനും ഭാഗമായിരിക്കുന്നു എന്ന കോടിയേരിയുടെ ആരോപണത്തിന് ഷബാനുകേസ് പറഞ്ഞും ഗവര്‍ണറുടെ മറുപടി. പോരാട്ടം ഇനി കോടതിയിലേക്ക് പോകുമ്ബോഴും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തില്‍ തന്നെയാണ് ഗവര്‍ണര്‍.
അതേസമയം ഗവർണർ രാഷ്ട്രീയം കളിക്കുന്നെന്ന് കോടിയേരി പറഞ്ഞു. ബിജെപി യുടെ ചട്ടുകമായി ഗവർണർ മാറിയെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാല നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുൻ മന്ത്രി ബാലൻ പ്രതികരിച്ചു. ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.