തിരുവനന്തപുരം :കന്യാകുളങ്ങര സര്‍ക്കാര്‍ എല്‍. പി സ്‌കൂളിലെ സ്റ്റാര്‍സ് മാതൃകയില്‍ തയ്യാറാക്കുന്ന പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മാണോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ഏറ്റവും ദരിദ്രരായ കുട്ടികള്‍ക്കും ഏറ്റവും നല്ല വിദ്യാഭ്യാസം എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അങ്കണവാടി തലം മുതല്‍ തുടങ്ങുകയാണ്. പ്രവേശനോത്സവ ദിവസം ഓരോ കുഞ്ഞും സന്തോഷത്തോടെ അറിവിന്റെ ലോകത്തേക്ക് കടന്ന് വരാനാണ് വര്‍ണ്ണകൂടാരം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു. സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വര്‍ണ്ണക്കൂടാരം നിര്‍മ്മിക്കുന്നത്. കന്യാകുളങ്ങര എല്‍. പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍
വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജഗന്നാഥ പിള്ള, വെമ്പായം പഞ്ചായത്തിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അമ്പിളി. കെ തുടങ്ങിയവര്‍ പങ്കെടുത്തു.