കന്നഡ പോര്… നാളെ ഫലം, പ്രതീക്ഷയോടെ കോൺഗ്രസ്‌1 min read

12/5/23

കർണാടക :കന്നഡ പോരിന്റെ ഫലം നാളെ,. എക്സിറ്റ് പോൾ പ്രവചനം നൽകിയ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾക്ക് കോൺഗ്രസ്‌ ഒരുങ്ങുന്നു.

ഇത്തവണ റെക്കോർഡ് പോളിംഗാണ് രേഖപെടുത്തിയത്.  ആ കെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു പോളിംഗ്. ബെംഗളൂരു നഗരമേഖലയിലാണ് ഇത്തവണയും ഏറ്റവും കുറവ് പോളിംഗ്. 55% പേരേ ഇത്തവണയും വോട്ട് ചെയ്യാനെത്തിയുള്ളൂ.

വോട്ടെടുപ്പിന് ശേഷം പത്ത് എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതില്‍ അഞ്ചും കര്‍ണാടകയില്‍ തൂക്ക് നിയമസഭയാകും എന്ന് പ്രവചിക്കുന്നത്. ഇതില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് പറയുന്നത്. ഒരു എക്സിറ്റ് പോള്‍ സര്‍വേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. നാല് എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അധികാരം പ്രവചിക്കുന്നു. ന്യൂസ് നേഷന്‍ സര്‍വേ മാത്രമാണ് ബിജെപി കേവലഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *