26/6/23
തിരുവനന്തപുരം :ലഹരിക്കെതിരെ ‘നോ ‘പറയാനും, അറിയാതെ ലഹരിയുടെ വലയിൽ വീണുപോകുന്നവരെ ജീവിതത്തിലേക്ക്തിരികെ കൊണ്ടുവരാനും സഹായിക്കുന്ന “കൂട്ട് “പദ്ധതിയുമായി കാട്ടാക്കട മണ്ഡലം.കാട്ടാക്കട മണ്ഡലത്തിൽ സമഗ്രമായി നടപ്പിലാക്കുന്ന പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനം ഐ ബി സതീഷ് എം എൽ എ നിർവഹിക്കും. രാവിലെ 9.30. ന് പ്ലാവൂർ ജി എച്ച് എസിലാണ് ഉദ്ഘാടനം. തുടർന്ന് മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും, മറ്റ് കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
നേമം VGHSS ൽ കൂട്ടിന്റെ ഭാഗമായി രൂപീകരിക്കുന്ന ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം ട്രിനിറ്റി എഞ്ചിനീയറിംഗ്കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺ സുരേന്ദ്രൻ നിർവഹിക്കും. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ്, പ്രസംഗം, കഥ, കവിത, ഉപന്യാസ രചന മത്സരങ്ങൾ, പോസ്റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ നിർമാണം,കാർട്ടൂൺ രചന, കവർ പേജ് നിർമാണം, ക്വിസ് മത്സരം,തുടങ്ങിയവ നടക്കും.