‘സസ്പെൻസായി’പ്ലാൻ B ,വള്ളത്തോൾ കവിത ചൊല്ലി ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു, ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്ന് വി ഡി സതീശൻ1 min read

തിരുവനന്തപുരം :വള്ളത്തോള്‍ കവിത ചൊല്ലി ബജറ്റ് അവതരണം അവസാനിപ്പിച്ച്‌ കെ എന്‍ ബാലഗോപാല്‍. ”ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്ബുകളില്‍”, എന്ന വരികള്‍ ചൊല്ലി ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റാണ് കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. അദ്ദേഹം അവതരിപ്പിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റാണ് ഇത്.

അതേസമയം രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തി പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ ബജറ്റിന്റെ പവിത്രത ധനമന്ത്രി നശിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ മാത്രം. ക്ഷേമപ്രഖ്യാപനങ്ങളില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. കര്‍ഷകരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ബജറ്റ്.യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ബജറ്റ് അല്ല അവതരിപ്പിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഒരു ചലനവുമുണ്ടാക്കാത്ത ബജറ്റ് എന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പ്രതിസന്ധികളു പ്രശ്‌നങ്ങളും തുടരുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ 

1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)

3. ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)

4. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.

5. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍

6. വിളപരിപാലനത്തിന് 535.90 കോടി.

7. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.

8. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.

9. നാളീകേര കൃഷി വികസനത്തിന് 65 കോടി.

10. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.

 

11. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.

12. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.

13. മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍

14. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക്

15. ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി

16. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.

17. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.

18. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.

19. തീരദേശ വികസനത്തിന് 136.98 കോടി.

20. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി

21. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയ്ക്ക് 10 കോടി.

22. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.

23. പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.

24. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.

25. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി

26. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി

27. പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി

28. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍.

29. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി

30. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.

 

51. സഹകരണ മേഖലയ്ക്ക് 134.42 കോടി.

52. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.

53. ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)

54. സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കല്‍ ലക്ഷ്യം.

55. കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി

56. ദ്യുതി പദ്ധതിയ്ക്ക് 400 കോടി.

57. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.

58. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.

59. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം

60. കശുവണ്ടി വ്യവസായത്തിന് 53.36 കോടി.

61. കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി

62. കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി

63. കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.

64. പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.

65. സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി

66. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി

67. കയര്‍ വ്യവസായത്തിന് 107.64 കോടി

68. ഖാദി വ്യവസായത്തിന് 14.80 കോടി

69. കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി

70. നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി.

71. സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി

72. 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.

73. ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്‌സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും.

74. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.

75. ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.

76. കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി

77. വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി

78. കിന്‍ഫ്രയ്ക്ക് 324.31 കോടി

79. കെല്‍ട്രോണിന് 20 കോടി

80. വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി

81. കേരള സ്‌പേസ് പാര്‍ക്കിന് 52.50 കോടി.

82. സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

83. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയ്ക്ക് 23.51 കോടി

84. ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി

85. ഗതാഗത മേഖലയ്ക്ക് 1976.04 കോടി.

86. കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.

87. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്ബളത്തോടൊപ്പം ലഭിക്കും.

88. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.

89. റബ്ബര്‍ സബ്‌സിഡി 180 രൂപയാക്കി ഉയര്‍ത്തി.

90. നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.

91. ബി.ഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്‌കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.

92. പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.

93. പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.

94. മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.

95. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി

96. മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.

97. കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍

98. 3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍.

99. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്‌മെന്റ് സോണുകള്‍. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും.

100. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്‌.ഡി പഠനത്തിന് അവസരമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *