6/2/23
തിരുവനന്തപുരം :ബജറ്റിന് മേലുള്ള പൊതുചർച്ച ഇന്ന്. ഇന്ധനങ്ങൾക്കെർപ്പെടുത്തിയ സെസ് കുറക്കാനുള്ള സാധ്യതകൾ കാണുന്നു.
നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകും. ഇന്ധന വിലയില്‍ ഏര്‍പ്പെടുത്തിയ സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാകും പ്രതിഷേധം. നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഭരണപക്ഷത്തും എതിര്‍ സ്വരങ്ങള്‍ ഉള്ളതിനാല്‍ അത് മുതലെടുക്കാനാണ് പ്രതിപക്ഷശ്രമം. മറ്റന്നാള്‍ ചര്‍ച്ചയ്ക്കുള്ള ധനമന്ത്രിയുടെ മറുപടിയിലാകും നിര്‍ദ്ദേശങ്ങളില്‍ ഇളവും കൂട്ടിച്ചേര്‍ക്കലുകളും പ്രഖ്യാപിക്കുക.
ഇന്ധന നികുതിയില്‍ ഒരു രൂപയെങ്കിലും കുറവ് വരുത്തും എന്നാണ് പ്രതീക്ഷ. സഭയ്ക്ക് അകത്തും പുറത്തും ഉയരുന്ന പ്രതിഷേധങ്ങളുടെ തീവ്രത വിലയിരുത്തി ആകും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ അന്തിമ തീരുമാനം. ബഫണ്‍ സോണുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വനം മന്ത്രി മറുപടി നല്‍കും.
അതേസമയം ബജറ്റിലെ നികുതി വര്‍ധനവിനെതിരായ തുടര്‍ സമരം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ 11 ന് നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലാണ് യോഗം. നികുതി വര്‍ധനവിന് എതിരെ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. നാളെ സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്താന്‍ കെ.പി.സി.സിയും തീരുമാനിച്ചിട്ടുണ്ട്. നിയമസഭയ്ക്ക് അകത്തും പുറത്തും ഒരു പോലെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ നീക്കം.