തിരുവനന്തപുരം :ഭാവിതലമുറയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി,അവരെ ആരോഗ്യവും, ബുദ്ധിയും, ലക്ഷ്യബോധവുമുള്ളവരായി വളർത്തിയെടുക്കാൻ നാടും വീടും മറന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാർ വകുപ്പുണ്ട്… സംസ്ഥാന എക്സ്സൈസ് വകുപ്പ്…. ഭാവി തലമുറയെ കാർന്നു തിന്നുന്ന സാമൂഹിക വിപത്തായ ലഹരിക്കെതിരെ സന്ധിയില്ല സമരം ചെയ്യുന്നവർ….. സ്കൂൾ മുതൽ കോളേജ് വരെ… റെസിഡൻസ് അസോസിയേഷൻ മുതൽ ലയൻസ് ക്ലബ്ബുകൾ വരെ ഇവരുടെ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ ദിനം പ്രതി നടക്കുന്നുണ്ട്. തിരക്കിനിടയിൽ സ്വന്തം കുടുംബത്തിന്റെ സന്തോഷങ്ങളിൽ പോലും പങ്കെടുക്കാൻ കഴിയാതെ പോകുന്ന ഇവർക്ക് സ്വയം മറന്ന് കലയുടെയും, കായികത്തിന്റെയും ലോകത്തേക്ക് കുറച്ചു സമയം ചെലവഴിക്കാൻ സുവർണവസരം വന്നെത്തിയിരിക്കുന്നു.
സംസ്ഥാനത്തെ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ 19-ാമത് കലാകായിക മേള 2014 ഫെബ്രുവരി 15, 16, 17 തീയതികളിൽ തലസ്ഥാന നഗരിയിൽ വിവിധ വേദികളിലായി അരങ്ങേറുകയാണ്. സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിന് വളരെ മാതൃകാപരമായി പ്രവർത്തിക്കുന്നതോടൊപ്പം ലഹരി വിമുക്ത സമൂഹത്തിനായി സർക്കാരിന്റെ വിമുക്തി പരിപാടികൾ നടത്തുകയും ചെയ്യുന്നത് എക്സൈസ് വകുപ്പാണ്. സ്വന്തം ജീവൻ പോലും അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ലഹരി മാഫിയക്കെതിരെ പോരാടുന്ന വിഭാഗമാണ് എക്സൈസ് ഉദ്യോഗസ്ഥർ, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കലാപരമായും കായികമായു മുള്ള കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വർഷത്തിലൊരിക്കൽ ഒത്തുചേരുന്ന തിനും സൗഹൃദം പുതുക്കുന്നതിനും ഈ കലാകായിക മേള വേദി ഒരുക്കു ന്നു. എക്സൈസ് വകുപ്പിലെ ആയിരത്തി അഞ്ഞൂറോളം കലാകായിക താര ങ്ങൾ വിവിധ ഇനം മത്സരങ്ങളിൽ മാറ്റുരക്കുന്നതിന് സാക്ഷിത്വം വഹിക്കുക യാണ് തലസ്ഥാനനഗരി. 2024 ഫെബ്രുവരി 16-ാം തീയതി രാവിലെ 8 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ വർണ്ണശബളമായ മാർച്ച് പാസ്റ്റോടുകൂടി ശ്രീ.ആന്റണി രാജു, എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹു.എക്സൈസ് വകുപ്പ് മന്ത്രി .എം. ബി.രാജേഷ് കലാകായിക മേള ഉദ്ഘാടനം ചെയ്യുന്നതോടെ കലാകായിക മേളക്ക് തുടക്കം കുറിക്കുന്നു. ഉദ്ഘാടന സമ്മേളനത്തിൽ .വി.ജോയി, എം.എൽ.എ, കെ .ആൻസലൻ, എം.എൽ.എ എന്നിവർ മുഖ്യ അഥിതികളായിരിക്കും. നാടകം, നൃത്തം തുടങ്ങിയ കലാമത്സരങ്ങൾക്ക് അയ്യങ്കാളി ഹാൾ പ്രധാന വേദി ആകുന്നു. കായിക മത്സരങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡി യം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, LNCPE സ്റ്റേഡിയം എന്നിവിടങ്ങളിലായി
കലാകായിക മേള നടക്കുന്നു.
മേളയുടെ സമാപന സമ്മേളനം
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ 17.02.2024 വൈകുന്നേരം 3 മണിക്ക് മേയർ .ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി .വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. ഡി .കെ.മുരളി, എം.എൽ.എ, .ഐ.ബി.സതീഷ്, എം.എൽ.എ,.വി.കെ.പ്രശാന്ത്, എം.എൽ.എ എന്നിവർ മുഖ്യ അഥിതികളായിരിക്കും.