സാമ്പത്തിക പ്രതിസന്ധി ;പരിഹാരത്തിനായി 1500കോടി കടമെടുക്കും1 min read

14/3/23

തിരുവനന്തപുരം :സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 1500കോടി രൂപ കടമെടുക്കാൻ സർക്കാർ ഒരുങ്ങുന്നു.

കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹരിക്കുന്നത്. ഈ മാസത്തെ ചെലവുകള്‍ക്കായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്.

ശമ്പളം , പെന്‍ഷന്‍ വിതരണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പദ്ധതികളുടെ ബില്ല് മാറല്‍, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണം.

ശമ്പളവും,പെന്‍ഷനും കൊടുക്കാന്‍ 4,500 കോടിയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം 8,400 കോടി രൂപ കൂടി വേണം. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *