PSC യ്ക്ക് വിട്ട സ്ഥാപനങ്ങളിലെ ആയിരത്തോളം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നിലപാട് ശരി വച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്സുപ്രീം കോടതിയുടെയും ഡിവിഷൻ ബെഞ്ചിന്റെയും ഉത്തരവുകൾക്കെതിരായുള്ളതാണെന്ന് വിമർശനം1 min read

തിരുവനന്തപുരം :പോലീസ് വകുപ്പിലുൾപ്പടെ സംസ്ഥാന സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ ആയിരകണക്കിന് ഒഴിവുകൾ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി PSC യ്ക്ക് റിപ്പോർട്ട്‌ ചെയ്യാൻ തയ്യാറാകാത്ത സർക്കാർ, പിൻവാതിലൂടെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും താൽക്കാലികാ ടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ തുടരുന്നവരെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പുതിയ ഉത്തരവിന്റെ മറവിൽ പെരുമാറ്റചട്ടം അവസാനിക്കുന്നമുറക്ക് സ്ഥിരപ്പെടുത്താനാണ് നീക്കം.

സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന
താൽക്കാലികക്കാരെ യാതൊരു കാരണവശാലും സ്ഥിരപ്പെടുത്തുവാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം മുൻപ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്ന ഹർജ്ജിയിലാണ് താൽക്കാലിക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നിലപാട് ശരി വച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സുപ്രീം കോടതിയുടെയും ഡിവിഷൻ ബെഞ്ചിന്റെയും ഉത്തരവുകൾക്കെതിരായുള്ളതാണ് സിംഗിൾ ബെഞ്ചിന്റെ പുതിയ വിധി.

സംസ്ഥാന ലൈബ്രറി കൗൺസിലിൽ 2006 മുതൽ നിയമിച്ച ക്ലർക്ക്,ഡ്രൈവർ, അറ്റന്റർ ഉൾപ്പടെ അറുപതോളം പേരെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയ ഒന്നാം പിണറായി സർക്കാരിന്റെ ഉത്തരവാണ് ഇപ്പോൾ കോടതി ഉത്തരവിലൂടെ ശരിവച്ചിരിക്കുന്നത്.

ഈ വിധിയുടെ അടിസ്ഥാനത്തിൽ
ടൂറിസം, സി ഡിറ്റ്, കെൽട്രോൺ, സ്കോൾ കേരള(ഓപ്പൺ സ്കൂൾ), LBS, വനിതാ കമ്മീഷൻ, യുവജന ക്ഷേമ ബോർഡ്, ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്,സാക്ഷരത മിഷൻ,കയർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റിമോട്ട് സെൻസിങ് സെന്റർ,തുടർ വിദ്യാഭ്യാസ കേന്ദ്രം , തുടങ്ങിയ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുക വഴി ഈ സ്ഥാപനങ്ങളിലെ താൽക്കാലികക്കാർ സ്ഥിരപ്പെടും.കഴിഞ്ഞ സർക്കാർ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഈ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ സർവ്വകലാശാല കളിൽ രണ്ടായിരത്തോളം പേർ താൽക്കാലികമായി ജോലിയിൽ തുടരുന്നുണ്ട്. അവർക്കും സ്ഥിരപ്പെടുത്തൽ അനുകൂല്യം നൽകേണ്ടി വരും. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ വിസി യുടെ ഡ്രൈവർ ഉൾപ്പടെ സിൻഡിക്കേറ്റ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ച മുപ്പതുപേരെയും മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്താനാ വും.ഇവരുടെ സ്ഥിരപ്പെടുത്തൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതുകൊണ്ട് ഉത്തരവ് നടപ്പാക്കിയിരുന്നില്ല. എന്നാൽ പുതിയ കോടതി ഉത്തരവ് ഇവർക്ക് ആശ്വാസമായി.
*സ്ഥിരപ്പെടുത്തലിന്റെ തുടക്കം ലൈബ്രറി കൗൺസിലിൽ നിന്ന്*

സംസ്ഥാന ലൈബ്രറി കൗൺസിലിലെ 60 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് മൂന്ന് വർഷം മുൻപ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. തൽക്കാലം അവരെ ദിവസവേതനത്തിൽ ജോലി ചെയ്യുന്നതായി പരിഗണിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. കൗൺസിലിലെ നിയമനങ്ങൾ 2011 ൽ PSC ക്ക് വിട്ടതാണ്.എന്നാൽ 2006 മുതൽ ജോലി ചെയ്യുന്നവരിൽ 13 പേരെ 2018 ലും 47 പേരെ 2020 ലും മുൻകാല പ്രാബല്യത്തിൽ ശമ്പളഅനുകൂല്യങ്ങളോടെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഈ ഉത്തരവ് സുപ്രീം കോടതി വിധിക്കും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണെന്ന ഹർജ്ജിക്കാരുടെ ആരോപണം ശരിവച്ച ജസ്റ്റിസ്‌ A.M.ഷഫീക്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ ഉത്തരവ് സ്റ്റേ ചെയ്തു. പ്രസ്തുത ഹർജ്ജി യിൽ വാദം കേട്ട സിംഗിൾ ബെഞ്ചിന്റെതാണ് സ്ഥിരപ്പെടുത്തികൊണ്ടുള്ള സർക്കാർ തീരുമാനം ശരിവച്ച പുതിയ വിധി. ലൈബ്രറി കൗൺസിൽ നിയമനങ്ങൾ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മറ്റു സ്ഥാപനങ്ങളിൽ നടത്തിയ സ്ഥിരപ്പെടുത്തലുകളും സ്റ്റേ ചെയ്തിരുന്നു.

*അപ്പീൽ നൽകാൻ വൈമുഖ്യം*

PSC റാങ്ക് പട്ടികയിലുള്ള തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾ നൽകിയ ഹർജ്ജിയിലാണ് നിയമനങ്ങൾ മകോടതി തടഞ്ഞത്. എന്നാൽ ഹർജ്ജിക്കാർക്ക് ഇപ്പോൾ പോലീസ് സേനയിലുൾപ്പടെ PSC വഴി സ്ഥിരം നിയമനം സർക്കാർ നൽകിയതോടെ സർക്കാരിന്റെ ഇംഗിതത്തിന്
വിരുദ്ധമായി അപ്പീൽ നൽകാൻ ഹർജ്ജിക്കാർ തയ്യാറാകില്ല.
ഈ സാഹചര്യത്തിലാണ് പുതിയ കോടതി വിധിചൂണ്ടിക്കാട്ടി സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ മുൻകാല പ്രാബല്യത്തോടെ എല്ലാ വകുപ്പുകളിലും വ്യാപകമാക്കുന്നത്.

കരാർ അടിസ്ഥാനത്തിലും ദിവസവേതന അടിസ്ഥാനത്തിലും രാഷ്ട്രീയ സ്വാധീനത്തിൽ ജോലിയിൽ കയറിപ്പറ്റിയവരായ ഇവരെ
പിണറായിയുടെ ഒന്നാം സർക്കാർ കാലാവധി പൂർത്തിയാകന്നതിന് തൊട്ട് മുൻപ് കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയായിരുന്നു.

സംസ്ഥാന ലൈബ്രറി കൗൺസിലിൽ 2006 മുതൽ താൽക്കാലിക നിയമനം ലഭിച്ചവരെ മുൻകാലപ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയതാണ് വിവാദത്തിന് തുടക്കം കുറിച്ചത്. മരണപെട്ട ദിവസവേതനക്കാരനെ പോലും മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തി, അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമന വ്യവസ്ഥയിൽ സ്ഥിര നിയമനംനൽകി. തുടർന്നാണ് മറ്റ് വകുപ്പുകളിലും താൽക്കാലികക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ച സ്ഥാപനങ്ങളിലെ നിയമനങ്ങൾ എല്ലാം PSC യ്ക്ക് കൈമാറിയതാണ്. തസ്തികകൾക്കുള്ള സ്പെഷ്യൽ ചട്ടങ്ങൾ തയ്യാറാകാത്തതിന്റെ മറപറ്റിയാണ് താൽക്കാലിക നിയമനങ്ങൾ നിർബാധം തുടർന്നതും PSC യിൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാത്തതും.

നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ട താൽക്കാലിക്കാരിൽ ഗണ്യമായ ജീവനക്കാരെ ഈ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനാവും. മുഖ്യമന്ത്രിയുടെ വാർ റൂം, കിഫ്‌ബി, കെ ഡിസ്ക്, കെ ഫോൺ, മെട്രോ റെയിൽ തുടങ്ങിയ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പള തസ്തികകളിൽ നിരവധി പേർക്ക് ഇതിനകം സർക്കാർ
താൽക്കാലിക നിയമനങ്ങൾ നൽകിയിട്ടുണ്ട്.

ഹർജ്ജി നൽകിയ PSC റാങ്ക്കാർക്ക് സർക്കാർ ജോലി നൽകിയതുവഴി അവർ അപ്പീൽ നൽകാതെ കേസിൽ നിന്നും പിന്മാറാൻ സാധ്യതയുള്ള സാഹചര്യത്തിൽ, അഭ്യസ്‌തവിദ്യർക്ക് PSC മുഖേന ലഭിക്കേണ്ട തൊഴിൽ
അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന സർക്കാർ നിലപാടുകൾക്കെതിരെ അപ്പീൽ ഹർജ്ജി നൽകാൻ ഉദ്യോഗാർഥികൾ തയ്യാറായില്ലെങ്കിൽ നിയമനങ്ങൾ നടത്തേണ്ട
പി.എസ്സിയും, വൻ സാമ്പത്തികബാധ്യതയോട PSC യ്ക്ക് സമാന്തരമായി ഈ യിടെ ആരംഭിച്ച പൊതുമേഖല റിക്രൂട്ട്മെന്റ് ബോർഡും നോക്കുകുത്തികളായി മാറും. സർക്കാർ മേഖലയിൽ പിൻവാതിൽ നിയമനങ്ങൾ വ്യാപകമാകും.

Leave a Reply

Your email address will not be published. Required fields are marked *