15/9/22
കോട്ടയം :താനൊരു റബര്‍ സ്റ്റാമ്പ് അല്ല, ചാന്‍സലറായി തുടരുകയാണെങ്കില്‍ ആരുടെയും നീക്കങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കില്ലെന്നും പുതിയ ബില്ലുകള്‍ ഒപ്പിടില്ലെന്നും ഗവർണർ.സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
നിയമവും ഭരണഘടനയും കീഴ്‌വഴക്കങ്ങളും അനുസരിച്ച് മാത്രമേ ബില്ലുകള്‍ ഒപ്പിടുന്നതിലടക്കം തീരുമാനമെടുക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. നിയമനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കുകയില്ല. നിയമം തകര്‍ക്കാന്‍ ഗവണ്‍മെന്റ് തന്നെ ശ്രമിക്കുമ്പോൾ കൂട്ടുനില്‍ക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു