11/10/22
പത്തനംതിട്ട :കേരള സമൂഹത്തെ ഞെട്ടിച്ച നരബലി യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
പത്മയെയും, റോസിലിയെയും കട്ടിലിൽ കെട്ടിയിട്ട്കഴുത്തറുത്താണ് കൊന്നത്. പത്മ തമിഴ്നാട് ധർമപുരി സ്വദേശിയാണ്.സെപ്റ്റംബർ 26ന് പത്മയെ കാണാതായ വിവരം സഹോദരി പോലീസിൽ പരാതിപ്പെട്ടിരുന്നു.
തിരുവല്ലയിലെ ദമ്പതികൾക്ക്വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം.
നരബലിയുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്.പ്രതി ഷാഫി ഫെയ്‌സ്ബുക്കില്‍ ‘ഐര്യത്തിനും സമ്ബദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക’ എന്ന പോസ്റ്റ് ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു.
ഇതിന് പരിഹാരം നരബലിയാണ് എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരില്‍ നിന്നും പണം കൈക്കലാക്കി. ഇതേ തുടര്‍ന്ന് ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ തട്ടിക്കൊണ്ടുപോയി നരബലി നല്‍കി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് സെപ്റ്റംബര്‍ 26നു കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ തട്ടിക്കൊണ്ടുപോയത്.
പത്മത്തെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുര്‍മന്ത്രവാദവും നരബലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളും ലോട്ടറി കച്ചവടക്കാരാണ്. അതിക്രൂരമായ രീതിയില്‍ തലയറുത്താണ് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.