ഐ ടി പാർക്കുകളിൽ മദ്യം വിളമ്പാൻ സർക്കാർ, ശക്തമായ എതിർപ്പുമായി പ്രതിപക്ഷം1 min read

തിരുവനന്തപുരം :ഐ ടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകുന്ന തീരുമാനവുമായി സർക്കാർ മുന്നോട്ട്.പ്രതിപക്ഷ എംഎല്‍എമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാറിന്റെ നീക്കം.

ഐ ടി പാർക്കുകളില്‍ മദ്യവില്പനയ്ക്ക് അനുമതി നല്‍കാൻ കഴിഞ്ഞ സർക്കാരാണ് തീരുമാനമെടുത്തത്. പിന്നീട് ലൈസൻസ് പരിധിയില്‍ വ്യവസായ പാർക്കുകളെ കൂടി ഉള്‍പ്പെടുത്തി. ക്ലബ്ബുകള്‍ക്കുള്ള ലൈസൻസാവും ഇവിടെയും നല്‍കുക. ഫീസ് 20 ലക്ഷം ആയിരിക്കുമെന്നാണ് റിപ്പോർട്ട്. പ്രവർത്തന സമയം രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയായിരിക്കും. ഐ ടി പാർക്ക് നേരിട്ടോ പ്രമോട്ടർ പറയുന്ന കമ്ബനിക്കോ നടത്തിപ്പ് അവകാശം നല്‍കും. ഭാവിയില്‍ പാർക്കുകളില്‍ വെവ്വേറെ ലെെസൻസ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിർപ്പുകള്‍ മറികടന്നാണ് നിയമസഭാ സമിതി അംഗീകാരം നല്‍കിയത്.

ബിയറും വൈനും വിദേശമദ്യവും വിളമ്ബാം. വിദേശമദ്യ ചില്ലറവില്പന ശാലകള്‍ക്കും ബാറുകള്‍ക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധി ഇവയ്ക്ക് ബാധകമല്ല. ഒരു പാർക്കിന് ഒരു മദ്യവില്പന കേന്ദ്രം എന്ന നിലയ്ക്കാണ് നേരത്തെ ആലോചനകള്‍ നടന്നതെങ്കിലും ആവശ്യപ്പെടുന്ന വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്ന തരത്തിലാവും വിജ്ഞാപനം വരിക. ഇങ്ങനെ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ലൈസൻസ് കൊടുത്താല്‍ നിയന്ത്രണമില്ലാതാവും എന്നതിലാണ് പ്രതിപക്ഷത്തിന്റെ വിയോജിപ്പ്. ഐ ടി പ്രൊഫഷണലുകളില്‍ മദ്യ ഉപഭോഗം കൂടുമെന്നും ഇത് സാംസ്കാരിക നാശത്തിന് വഴി വയ്ക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *