ന്യൂനപക്ഷ കമ്മീഷൻ പ്രത്യേക സിറ്റിംഗ് നടത്തി1 min read

 

തിരുവനന്തപുരം :ജില്ലയിലെ തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ് നടത്തി. മത്സ്യബന്ധന വകുപ്പ് ഡയറക്‌ടർ, മത്സ്യബന്ധന- തുറമുഖ വകുപ്പ് സെക്ര ട്ടറി, ജില്ലാ കളക്ട‌ർ, തീരദേശ പോലീസ് മേധാവി എന്നിവർക്കുവേണ്ടി മത്സ്യബന്ധന വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഹാജരായി സമർപ്പിച്ച റിപ്പോർട്ട് കമ്മീഷൻ പരിശോധിച്ചു. റിപ്പോർട്ടുകൾ ഭാഗികവും അവ്യക്തവുമായതിനാൽ മേയ് 28 ്ന് ചേരുന്ന അടുത്ത സിറ്റിംഗിൽ പൂർണ്ണമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് നിർദ്ദേശം നൽകി.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിൻ്റെ അഴിമുഖത്ത് മത്സ്യബ ന്ധനത്തിലേർപ്പെടുന്നവർ അപകടത്തിൽപ്പെടുന്നതിനാൽ ഇതുസംബന്ധിച്ച വിശദ പഠനം നടത്തി ശാശ്വത പരിഹാരം നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം പൂനെ ആസ്ഥാനമായുള്ള സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ പ്രസ്തു‌ത ഏജൻസി സമർപ്പിച്ച അന്തിമ പഠനറിപ്പോർട്ട് പ്രകാരം പുലിമുട്ടിൻ്റെ നീളം കൂട്ടൽ ഉൾപ്പെടെ മത്സ്യബന്ധന തുറമുഖത്തിൻറെ വികസനത്തിനായി 164 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ട് പി.എം.എം.എസ്‌.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടും നാളിതുവരെ അംഗീകാരം ലഭ്യമായിട്ടില്ല. മേയ് 28 ന് ചേരുന്ന സിറ്റിംഗിൽ വിശദവും പൂർണ്ണവുമായ റിപ്പോർട്ട് സമർപ്പിക്കുവാൻ കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ റഷീദ് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *