തിരുവനന്തപുരം :നിയമസഭ സമ്മേളനം ചേരാനിരിക്കെ ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരട് രാജ്ഭവനിൽ.
25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
കരടില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ രാജ്ഭവൻ സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കുകയാണ് സർക്കാർ. ഗവർണക്ക് എതിരായ വിമർശനങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നയപ്രഖ്യാപനം ഭരണഘടനാപരമായ ഉത്തരവാദത്വമാണ്. അത് നിറവേറ്റുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
സ്പീക്കർ എ.എൻ. ഷംസീർ രാജ്ഭവനിലെത്തി നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിച്ചതിന് പിന്നാലെയാണ് ഗവർണർക്ക് കരട് കൈമാറിയത്. ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് മറ്റൊരു നയപ്രഖ്യാപന പ്രസംഗത്തിലേക്ക് കടക്കുന്നത്. 29 മുതല്‍ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും സഭയില്‍ നടക്കും.