20/3/23
തിരുവനന്തപുരം :രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സഭ ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം മുഴക്കി.പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭ ടിവി കാണിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദി ഭരണത്തിന്റെ അതേ സമീപനമാണ് ഇവിടെയും. പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നും മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് നേതൃത്വത്തില്‍ നടക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
ആവശ്യങ്ങളിലൊന്നും തീരുമാനമുണ്ടായില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്‌ക്കില്ലെന്നും സഭയുമായി സഹകരിക്കാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭാ നടപടികള്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു. പതിനൊന്ന് മണിക്ക് കാര്യോപദേശക സമിതി യോഗം ചേരും.