കേരളപ്പിറവി…. അഭിമാന പൂരിത നാട്…. പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂർ1 min read

 

ക്ഷേത്രങ്ങൾ കൊണ്ടും, ക്രിസ്ത്യൻ പള്ളികൾ കൊണ്ടും, മുസ്ലിം പള്ളികൾ കൊണ്ടും സമ്പന്നമാണ് നമ്മുടെ നാട്. ഇതെല്ലാം തന്നെ നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായി നിലനിൽക്കുകയും ചെയ്യുന്നതാണ്. പ്രകൃതി രമണീയതയും സുഖകരമായ കാലാവസ്ഥയും സമ്പത്സമൃദ്ധിയും സാക്ഷരതയും ജനങ്ങളുടെ കഠിനാധ്വാനവും കൊണ്ടുസമ്പുഷ്ടമാക്കപ്പെട്ട കൊച്ചു കേരളത്തെ ലോകം വാഴ്ത്തിപ്പാടുന്നു — ദൈവത്തിന്റെ സ്വന്തം നാടെന്നു. കേരളം ഒരു സംസ്ഥാനം എന്ന നിലയിൽ പിറവികൊണ്ട ദിവസം മുതൽ മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടിയാണ്. വിവിധ രാജകുടുംബങ്ങളുടെ കീഴിലായിരുന്ന കേരളത്തിലെ ജനത സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഒരു സംസ്ഥാനം എന്ന നിലയിൽ ഏകീകരിക്കപ്പെട്ടതു വർഷങ്ങൾക്കു ശേഷമാണു. സ്വാതന്ത്ര്യം കിട്ടി രണ്ട് വർഷങ്ങൾക്കു ശേഷം 1949ഇൽ തിരു :കൊച്ചി രൂപം കൊണ്ടു. എന്നാൽ മലബാർ അപ്പോഴും മദ്രാസ് റെസിഡെൻസിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിർത്തികൾ ഭേദിച്ച് കൊണ്ടു തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി രൂപം കൊണ്ടത്. എന്നാൽ മലബാർ അപ്പോഴും മദ്രാസ് റെസിഡെൻസിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിർത്തികൾ ഭേദിച്ചുകൊണ്ട് മലയാളി കേരളം എന്ന സംസ്ഥാനത്തിന് കീഴിൽ വരുന്നതിനു 1956നവംബർ 1വരെ നാം കാത്തിരിക്കേണ്ടതായി വന്നു. ആ കാത്തിരിപ്പിന്റെ ഒരു ഓർമ്മപുതുക്കലാണ് ഓരോ കേരളപിറവിയും. ഭാരതത്തിന്റെ തെക്കുപടിഞ്ഞാറ് മലയാളഭാഷാ സംസാരിക്കുന്നവരുടെ സംസ്ഥാനമായിട്ടു കേരളം നിലവിൽ വന്നിട്ടു ഇത് അമ്പത്തഞ്ചു വർഷം പിന്നിടുകയാണ്. 38863ചതുരശ്ര കിലോമീറ്റർ വിസ്താരവും മൂന്നരക്കോടിയിലേറെ ജനസംഖ്യയുമുള്ള കേരളത്തിന്‌ 580കിലോമീറ്റർ നീളത്തിലുള്ള കടൽത്തീരവുമുണ്ട്. 44നദികളാൽ ചുറ്റപ്പെട്ടു പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിതയുള്ള ഈ ഭൂപ്രദേശംകാടും മലകളും കൊടുമുടികളും വെള്ളച്ചാട്ടങ്ങളും കൊണ്ടു അലങ്കരിക്കപ്പെട്ടിരിക്കുന്നു. മലകളും, പുഴകളും പൂവനങ്ങളുമൊക്ക ഭൂമിക്കു സ്ത്രീധനമായി കിട്ടിയ ദൈവത്തിന്റെ സ്വന്തം നാടാണു നമ്മുടെ കൊച്ചു കേരളം.മതസൗഹാര്ദത്തിന് പേര് കേട്ട നാട്. ഓണവും, ക്രിസ്തുമസ്സും, റംസാനും ഉത്സവങ്ങളുമൊക്കെ മലയാളിക്ക് ഒത്തൊരുമയുടെ ഒരു കൂട്ടായ്മയുടെ സമ്പത്താണ്. നമുക്ക് ഇവിടെ ഹിന്ദുവെന്നോ, മുസ്ലീമെന്നോ, ക്രിസ്ത്യാനിയെന്നോ ഒരു വേർതിരിവില്ല. മാനവികതയുടെ ഏകത്വം നാമിവിടെ കാണുന്നു. അതായതു മത സൗഹാർദ്ദത്തിന്റെ പ്രതീകം — അതാണ് കേരളം. ചരിത്രത്തിന്റെ താളുകൾ ഒളിമങ്ങാതെയും സാംസ്‌കാരിക നായകന്മാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ഒരു നാടാണു കേരളം. അതുല്യമായ പ്രകൃതിഭംഗിയും അക്ഷര ജ്ഞാനവും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നു പേര് കേൾപ്പിക്കാൻ സഹായിച്ചു. അഞ്ചു ജില്ലകളുമായി ആരംഭിച്ച കേരളത്തിന്‌ 1984മെയ്‌ മാസത്തിൽ കാസർഗോഡ് രൂപീകരിച്ചപ്പോൾ 14ജില്ലകളായി. അമ്പത്തഞ്ചു വർഷങ്ങൾ കൊണ്ടു പ്രകീർത്തമായ പല നേട്ടങ്ങളും ഉണ്ടായെങ്കിലും പ്രബലരുടെയും സമ്പന്നരുടെയും മേഖലകളിൽ വളർച്ച ഒതുങ്ങി നിന്നു വന്നതാണ് സത്യം. ചരിത്രത്തിനു മുൻപേ നടന്ന കേരളം : 1956നവംബർ ഒന്നിനാണ് ഐക്യ കേരളം പിറവികൊണ്ടത്. എന്നാൽ അതിനു മുൻപ് തന്നെ ഐക്യകേരളം എന്ന ആശയം ശക്തിപ്പെട്ടു വന്നിരുന്നു. കൊച്ചി രാജ്യങ്ങളെ സംയോജിപ്പിച്ചു തിരു കൊച്ചി സംസ്ഥാനം രൂപീകരിച്ചു. മലബാർ —- മദിരാശിയിലെ ഒരു ജില്ലയായി തുടർന്ന്. പിന്നീട് ഭാഷ അടിസ്ഥാനത്തിൽ രൂപീകരിക്കാനുള്ള തീരുമാനത്തെത്തുടർന്നു മലയാള ഭാഷ സംസാരിക്കുന്നവരുടെ നാടായ തിരുവിതാംകൂറും — കൊച്ചിയും — മലബാറും സംയോജിപ്പിച്ചു 1956 നവംബർ 1നു ഐക്യകേരളം രൂപമെടുത്തു. 1957 – ഇൽ കേരളനിയമ സഭയിലേക്കുനടന്ന ആദ്യ തിരഞ്ഞെടുപ്പുതന്നെ ചരിത്രത്തിന്റെ ഭാഗമായി. കമ്മ്യൂണിസ്റ് പാർട്ടി യാണ് അന്ന് അധികാരത്തിലേറിയത്. സാൻമാറിനോ എന്ന ഒരു ചറിയ രാജ്യത്തുമാത്രമായിയുന്നു ഇതിനു മുൻപ് ബാലറ്റു പേപ്പറിലൂടെ കമ്മ്യൂണിസ്റ് പാർട്ടി അധികാരത്തിൽ വന്നിട്ടു ള്ളത്.ഇ.എം.എസ് ഇന്റെ നേതൃത്വത്തിൽ 1957–ഇൽ രൂപീകരിച്ച ആദ്യ മന്ത്രിസഭക്കെതിരെ വിമോചനസമരം പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് 1959–ഇൽ ആ സർക്കാരിനെ പിരിച്ചു വിട്ടു രാഷ്‌ടീപതി ഭരണം ഏർപ്പെടുത്തി. പിന്നീട് 1960–ഇൽ നടന്ന തിരഞ്ഞെടുപ്പിൽ psp യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷിഭരണമാണ് അധികാരത്തിൽ വന്നത്.പട്ടം തണുപിള്ളയായിരുന്നു മുഖ്യമന്ത്രി. രണ്ടു വർഷത്തിനുശേഷം അദ്ദേഹത്തെ പഞ്ചാബ് ഗവർണറായി നിയമിച്ചു. പകരം കോൺഗ്രസിലെ ആർ. ശങ്കർ മുഖ്യമന്ത്രിയായി. 1960–ലെ തിരഞ്ഞെടുപ്പിൽ psp യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സംബ്രദായമാരംഭിച്ചതു. തുടർന്ന് 1970–ഇൽ അച്യുതമേനോൻ മുഖ്യമന്ത്രിയായി. പിന്നെ കെ. കരുണാകരൻ, ak. ആന്റണി, p. K. വാസുദേവൻനായർ, ch. മുഹമ്മദുകോയ, e. K. നായനാർ, ഉമ്മൻ‌ചാണ്ടി, v. S. അച്ചിതാനന്ദൻ ഇപ്പോൾ പിണറായി വിജയൻ അങ്ങനെ നീളുന്നു. ഇരു മുന്നണികളും മാറിമാറി കേരളം ഭരിച്ചു. കേരള ചരിത്രത്തിലേക്കൊരു എത്തിനോട്ടം : ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. ചരിത്രത്തിന്റെ ഏടുകളിൽ സുവർണ ലിപികളാൽ ആലേഖനം ചെയപെട്ടിട്ടുള്ള ചരിത്രാവശിഷ്ടങ്ങളും, രമ്യമുഹോർത്ഥങ്ങളും കൊണ്ടു സമ്പുഷ്ടമാണ് ഈ നാട്. നവോഥാന നായകർ, സംമൂഹ്യപ്രവർത്തകർ, കലാസാംസ്കാരിക പണ്ഡിതർ മുതലായവരുടെ കർമ്മബോധത്തോടെയുള്ള പ്രവർത്തനങ്ങൾ നാടിന്റെയും ഭാഷയുടെയും വളർച്ചക്ക് നൽകിയ സംഭാവനകൾ കൊണ്ടു നിറഞ്ഞതാണ് കേരള ചരിത്രം. അന്ധ വിശ്വാസങ്ങൾജ്ജും അനാചാരങ്ങൾക്കും എതിരെ ആദിശങ്കരന്റെ നാട്ടിൽ നിന്നും പ്രോജ്ജ്വലങ്ങളായ പോരാട്ടങ്ങൾ ഉയർന്നുവന്നു. വിദ്യാധിരാജ ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുവും സ്വജീവിതങ്ങളർപ്പിച്ചു കൊണ്ടു ഉയർത്തിയെടുത്ത നവോഥാന പ്രസ്ഥാനങ്ങ ൾ ഉത്പതിഷ്ണുക്കൾക്കു ആവേശമായി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും കേരളസന്ദര്ശനങ്ങളും മലയാളികളിൽ പുതിയ ലക്ഷ്യബോധത്തിന്റെ അഗ്നിജ്വാലകളുയർത്തി. ഐക്യകേരളത്തിനുവേണ്ടിയുള്ള ആവശ്യം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽതന്നെഉയർന്നുവന്നിരുന്നു. 1956–ഓഗസ്റ് 31 നു പാര്ലമെന്റ് അംഗീകരിച്ച നിയമത്തിലൂടെമറ്റുഭാഷ സംസ്ഥാനങ്ങൾക്കൊപ്പം നവമ്പർ 1നു കേരളം പിറന്നു. ഈ ഭൂമിയിൽ നമുക്ക് ലഭിക്കുന്ന സ്വർഗ്ഗം —അതിവർണ്ണസുരഭിയായ ഈ ഭൂമിയിൽ തന്നെ യാണ് കേരള സംസ്ഥാനം. ആകെക്കൂടി ഉത്സവങ്ങളുടെയും കലാകാരന്മാരുടെയുംസംസ്കാരിക നായകനാരുടെയും ജന്മദിനാഘോഷങ്ങൾകൊണ്ടും എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള ആഘോഷ പെരുമ കൊണ്ടും saമ്പൂജ്യമാക്കപ്പെട്ട ഒരു സമ്പുഷ്ട ഗ്രാമ പ്രദേശമാണ് കേരളം. നന്മയുടെയും ഐശ്വര്യങ്ങളുടെയും നാട്.

 

കെ. പ്രേമചന്ദ്രൻ നായർ, കടക്കാവൂർ

. മൊബൈൽ :9846748613. ====================

Leave a Reply

Your email address will not be published. Required fields are marked *