പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നാളെ വൈകുന്നേരം 5മണിവരെ നീട്ടി1 min read

31/7/22

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. അവസാന തിയതി നാളെ 5 മണി വരെയാണ് നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ട്രയൽ അലോട്ട്മെന്റ് സമയം ഇന്ന് അവസാനിക്കാനിരിക്കെ ഒട്ടനവധി കുട്ടികൾക്ക് സൈറ്റിൽ കയറാൻ കഴിയുന്നില്ലെന്നുള്ള പരാതികൾ ഉയർന്നിരുന്നു. ഇതാണ് സമയം നീട്ടാനുള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *