തിരുവനന്തപുരം :സബ്സിഡി എടുത്തുകളഞ്ഞ 13സാധനങ്ങൾക്ക് വില കുത്തനെ ഉയരും. അവശ്യ സാധനങ്ങൾ ആവശ്യത്തിന് ലഭിക്കാനില്ലാത്ത സാഹചര്യം നിലനിൽക്കുണ്ട്.ഇതിനിടെയാണ് പുതിയ നീക്കം. എന്നാല്‍ സാധനങ്ങള്‍ക്ക് പൊതു വിപണിയില്‍ എന്താണോ വില അതിനേക്കാള്‍ 35 ശതമാനം കുറവായിരിക്കും ഇനി മുതല്‍ സപ്ലൈകോയിലെ വില. 70 ശതമാനമുണ്ടായിരുന്ന സാധനങ്ങളുടെ സബ്സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്.
ചെറുപയർ, ഉഴുന്ന്, വൻപയർ, കടല, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി തുടങ്ങിയവയുടെ വിലയാണ് വദ്ധിക്കാൻ പോകുന്നത്. പലതിനും മൂന്ന് രൂപ മുതല്‍ 46 രൂപയിലധികം വിലവർദ്ധനയുണ്ട്. ഏറ്റവും കൂടുതല്‍ വില ഉയർന്നിരിക്കുന്നത് തുവര പരിപ്പിനാണ്. 46 രൂപയാണ് വില കൂടിയത്. ഏറ്റും കുറവ് വില വർദ്ധിച്ചിരിക്കുന്നത് പച്ചരിക്കാണ്. മൂന്ന് രൂപയാണ് കൂടിയത്.
അതേസമയം, മലയാളികള്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന അരിയിനങ്ങളായ ജയ, മട്ട, കുറുവ എന്നിവയ്ക്കും സപ്ലൈകോയില്‍ വില ഉയർന്നിട്ടുണ്ട്. ജയയ്ക്ക് നാല് രൂപയും മട്ടയ്ക്കും കുറുവയ്ക്കും അഞ്ച് രൂപ വീതവും കൂടിയിട്ടുണ്ട്.
വിലവിവരം (പുതിയ വില)
ചെറുപയർ – 93 രൂപ
ഉഴുന്ന് – 95 രൂപ
വൻകടല – 70 രൂപ
വൻപരിപ്പ്- 76 രൂപ
തുവര – 111 രൂപ
മുളക് – 82 രൂപ
മല്ലി – 39 രൂപ
പഞ്ചസാര – 28 രൂപ
വെളിച്ചെണ്ണ – 55 രൂപ
ജയ അരി – 29 രൂപ
മട്ട അരി – 30 രൂപ
പച്ചരി – 26 രൂപ
2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത്. സപ്ലൈകോയില്‍ വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് മുൻപ് തന്നെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു. നിലവിലെ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിലവർദ്ധിപ്പിക്കുന്നതിന് നിർബന്ധിതമായത്. വിലവർദ്ധനവിനെ തുടർന്ന് പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.