27/8/22
തിരുവനന്തപുരം :ഗവർണറെ ഭയന്ന് സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയത സർവ്വകലാശാല ഭേദഗതിബില്ലിൽ മാറ്റം വരുത്താൻ സിപിഎമ്മിൽ ആലോചന.
സർവ്വകലാശാല
നിയമപരിഷ്കരണ കമ്മീഷനുകൾ വിശദമാ യ പഠനം നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിസി നിയമനം സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ ഗവർണരുടെ പരാമർശം കണക്കിലെടുത്ത് വീണ്ടും ഭേദഗതി ചെയ്യുന്നത് സർക്കാരിന് ക്ഷീണം ചെയ്യും. പഠനം നടത്താതെ ബിൽ അവതരിപ്പിച്ച ത് പ്രതിപക്ഷവിമർ ശനത്തിനും ഇട നൽകും.
സഭയിൽ അവതരിപ്പിച്ച ബിൽ സബ്ജെക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സഭയിൽ വച്ചു് മാറ്റം വരുത്തുന്നത് ഗവർണരുടെ പരാമർശങ്ങൾ കണക്കിലെടുത്താണ്.
വി സി നിയമന സേർച്ച് കമ്മിറ്റിയിൽ കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ വൈസ് ചെയർമാനെ ഉൾപ്പെടുത്തുന്നത് യുജിസി ചട്ടത്തിന് വിരുദ്ധമാണെന്നാണെന്നാണ് ഗവർണരുടെ പരാമർശം. യൂണിവേഴ്സിറ്റിയുമായി നേരിട്ട് ബന്ധമുള്ള ആരും തന്നെ സേർച്ച് കമ്മിറ്റിയിൽ പാടില്ലെന്നാണ് യൂ ജി സി വ്യവസ്ഥ.
പ്രത്യേക നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ സർക്കാരിന് ഉപദേശം നൽകുവാനുള്ള ഒരു സമിതി മാത്രമാണ്. മുൻ വിസി മാരെയോ വിദ്യാഭ്യാസ പണ്ഡിതന്മാരെയോ ഈ സ്ഥാനത്ത് നിയമിക്കണമെന്നാണ് ചട്ടം.കഴിഞ്ഞ യൂഡിഎഫ് സർക്കാരിൻറെ കാലത്ത് ഡോ: ടി പി ശ്രീനി വാസനെയാണ് കൗൺസിൽ വൈസ് ചെയർമാൻ ആയി നിയമിച്ചിരുന്നത്.തുടർന്ന് എംജി വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ രാജൻ ഗുരുക്കളെ കൗൺസിൽ വൈസ് ചെയർമാനായി നിയമിച്ചു. 2021നവംബറിൽ കാലാവധി അവസാനിച്ച അദ്ദേഹത്തിന് സർക്കാർ വീണ്ടും കാലാവധി നീട്ടിക്കൊടുത്തു.
ഉന്നതവിദ്യാഭ്യാസ കൗൺസിലിന് സർവകലാശാലകളു യുമായി നേരിട്ട് ബന്ധമില്ല. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട പരിഷ്ക്കാരങ്ങൾക്ക് സർക്കാരിന് ഉപദേശം നൽകുന്നതിനാണ് കൗൺസിൽ പ്രവർത്തിക്കുന്നത്. കൗൺസിലിന്റെ മാർഗനിർദേശങ്ങൾ കണക്കിലെടുത്താണ് വിദ്യാഭ്യാസമേഖലയിലെ നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത്. ഈ ഉത്തമ ബോധ്യ ത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ നിയമ ഭേദഗതിയിൽ ഉന്നത വിദ്യാഭ്യാസ അധ്യക്ഷനെ സേർച്ച് കമ്മിറ്റിയുടെ കൺവീനറായി ചുമതലപ്പെടുത്തിയത്.
സംസ്കൃത യൂണിവേഴ്സിറ്റിയുടെ സേർച്ച് കമ്മിറ്റി വിസി നിയമനത്തിൽ, പാനലിനു പകരം രാജൻ ഗുരുക്കൾ ഉൾപ്പെട്ട സേർച്ച് കമ്മിറ്റി ഒരു പേര് കൊടുത്തതിൽ ഗവർണർ നീരസത്തിൽ രണ്ട് മാസം ഫയൽ അംഗീകരിക്കാതെ വച്ചിരുന്നു. ആ നീരസവും ഗവർണർക്ക് വൈസ് ചെയർമാനായ രാജൻ ഗുരുക്കളോടുണ്ട്.
ഗവർണറുടെ പരാമർശത്തെ തുടർന്ന് സഭയിൽ അവതരിപ്പിക്കുമ്പോൾ ഈ വകുപ്പ് ഭേദഗതി ചെയ്യാനാണ് ആലോചിക്കുന്നത്.
സെർച്ച് കമ്മിറ്റിയിൽ എല്ലാവർക്കും തുല്യപ്രാധാന്യമുള്ളപ്പോൾ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ പാനൽ തയ്യാറാക്കുന്നത് നിയമന അധികാരിയായ ചാൻസലറുടെ അധികാരത്തെ പരിമിതപ്പെടുത്തുമെന്നത് കൊണ്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ സേർച്ച് കമ്മിറ്റിയിൽ നിന്നും മാറ്റിയാലും, പാനൽ സമ ർപ്പിക്കുന്നതിലെ നിബന്ധന മാറ്റാണമെ ന്നതിൽ ഗവർണർ ഉറച്ചുനിൽക്കാനാണ് സാധ്യത.
കേരള വിസിയുടെ നിയമനമാണ് പെട്ടെന്ന് നിയമ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഗവർണർ ഇതിനകം രൂപീകരിച്ച സേർച്ച് കമ്മിറ്റി നടപടികളുമായി മുന്നോട്ട് പോവുമെന്ന് ഗവർണർ ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഗവർണരുടെ അഭിപ്രായ പ്രകാരം ബില്ലിൽ ഭേദഗതി വരുതുന്നത് സർക്കാരിന് രാഷ്ട്രീയമായി ക്ഷീണം ചെയ്യും.