കേരള സർവ്വകലാശാലക്ക് മുന്നിലെ SFI ബാനർ നീക്കാൻ രജിസ്ട്രാർക്ക് വിസി യുടെ നിർദേശം1 min read

 

തിരുവനന്തപുരം :കേരള സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറെ അധി ക്ഷേപിച്ചുകൊണ്ട് കേരള സർവകലാശാല സെ നറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനുകുറുകെ എസ്എഫ്ഐ വിദ്യാർത്ഥികൾ കെട്ടിയ ബാനർ അടിയന്തരമായി നീക്കം ചെയ്യാൻ വൈസ് ചാൻസലർ ഡോ: മോഹൻ കുന്നമ്മേൽ  രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

എല്ലാ കോളേജ് കവാടത്തിനു മുന്നിലും ഗവണർക്കെതിരായ ബാനർ കെട്ടുവാനുള്ള എസ്എഫ്ഐയുടെ ആഹ്വാനം അനുസരിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഇന്നലെ ക്യാമ്പസിന്റെ പ്രധാന കവാടത്തിനു കുറുകെ ബാനർ കെട്ടിയത്.

സർവകലാശാല ക്യാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ, ബോർഡ് എന്നിവ പ്രദർശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കവേയാണ് ബാനർ പ്രദർശനം നിർബാധം തുടരുന്നത്.

ബാനർ ഇന്നലെയാണ് സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ കെട്ടിയതെങ്കിലും വിസി ഇന്ന് തൃശൂർ ആരോഗ്യ സർവകലാശാലയിൽ നിന്ന് കേരള സർവകലാശാലയിൽ എത്തിയപ്പോഴാണ് ബാനർ വിസി യുടെ ശ്രദ്ധയിൽ പെട്ടതും തുടർന്ന് ബാനർbമാറ്റാനുള്ള നിർദ്ദേശം രജിസ്ട്രാർക്കു നൽകിയതും.

സർവ്വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന നിന്ദ്യമായ ബാനർ ഉടനടി അഴിച്ചു മാറ്റാൻ നടപടിയെടുക്കണമെ ന്നാണ് വിസിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *