23/5/23
തിരുവനന്തപുരം :ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ മോഹൻകുന്നമേൽ കേരള വിസി യുടെ ചുമതല എടുത്തിട്ട് ഏഴു മാസം കഴിഞ്ഞുവെങ്കിലും അദ്ദേഹത്തിനെതിരെ ഇടത് സംഘടനകളുടെ പ്രതിഷേധസമരത്തിന് ആദ്യമായി ഇന്ന് കേരള സർവകലാശാല ആസ്ഥാനം സാക്ഷ്യം വഹിച്ചു.കാട്ടാക്കട കോളേജിലെ ആൾമാറാട്ട വിഷയത്തിൽ പ്രിൻസിപ്പലിനും SFI വിദ്യാർത്ഥി നേതാവിനുമെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സിൻഡിക്കേറ്റിൽ ചർച്ച കൂടാതെ തന്നെ വൈസ് ചാൻസലർ പ്രഖ്യാപിക്കുകയും സിൻഡിക്കേറ്റ് അംഗങ്ങളെ ഒഴിവാക്കി വിസി തന്നെ പത്രസമ്മേളനം നടത്തിയതും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളെ ചൊ ടിപ്പിച്ചിരുന്നു. ആൾമാറാട്ട വിഷയത്തിൽ വിസി യോട് ഏറ്റുമുട്ടിയാൽ അത് രാഷ്ട്രീയമായി ക്ഷീണം ചെയ്യുമെന്നതുകൊണ്ട് വിസി സംഘപരിവാറിന് കൂട്ടുനിൽക്കുന്നുവെന്ന ആരോപണവുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
ബിജെപി അനുകൂല യൂണിവേഴ്സിറ്റി ജീവനക്കാർ സംഘടനയ്ക്ക് വേണ്ടി സ്വന്തമായി കയ്യേറിയ ഓഫീസ് റൂം ഒഴിപ്പിക്കാൻ വിസി നടപടി എടുക്കുന്നില്ല എന്നതിൽ പ്രതിഷേധിച്ചാണ് ഇന്ന് ജീവനക്കാർ വിസി യുടെ ഓഫീസിനു മുന്നിൽ പ്രകടനം നടത്തിയത്. സംഘപരിവാർ ശക്തികൾക്ക് സഹായകരമായ നിലപാടാണ് വിസി കൈക്കൊള്ളുന്നതെന്നതാണ് ആക്ഷേപം.
മറ്റു സംഘടനകൾക്ക് ഓഫീസ് റും അനുവദിച്ചതിന്റെ ഫ യലുകൾ ഹാജരാക്കാൻ രജിസ്ട്രാർക്ക് വീ സി നിർദേശം നൽകിയെങ്കിലും ഓഫീസ് അനുവദിച്ചത് സംബന്ധിച്ചുള്ള ഫയലുകൾ ഹാജരാക്കിയിട്ടില്ല. ജീവനക്കാരുടെ കൂടുതൽ പ്രാതിനി ധ്യമുള്ള സംഘടനകൾക്ക് മാത്രമേ ഓഫീസ് റൂം അനുവദിക്കാൻ പാടുള്ളൂ എന്ന് സിൻഡിക്കേറ്റ് യോഗത്തിൽ സിപിഎം അംഗങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും ജീവനക്കാരുടെ റഫറണ്ടം നടത്താതെ സംഘടനകളിലെ അംഗങ്ങളുടെ എണ്ണം തിട്ടപെടുത്താനാവു എന്ന നിലപാടാണ് വി സി സ്വീകരിച്ചത്.