തിരുവനന്തപുരം :സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണറെ അധി ക്ഷേപിച്ചുകൊണ്ട് കേരള സർവകലാശാല സെ നറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനുകുറുകെ എസ്എഫ്ഐ വിദ്യാർത്ഥികൾ കെട്ടിയ ബാനർ അടിയന്തരമായി നീക്കം ചെയ്യാൻ വൈസ് ചാൻസലർ ഡോ: മോഹൻ കുന്നമ്മേൽ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയെങ്കിലും ബാനർ നീക്കാനുള്ള ഒരു നടപടിയും രജിസ്ട്രാർ കൈക്കൊണ്ടില്ല.
ചില സിൻഡിക്കേറ്റ് അംഗങ്ങളും വിദ്യാർത്ഥി സംഘടനയും എതിർപ്പ് പ്രകടിപ്പിച്ചത് കൊണ്ടാണ് ബാനർ അഴിച്ചുമാറ്റാൻ രജിസ്ട്രാർ നടപടി കൈക്കൊ ള്ളാത്തതെന്ന് അറിയുന്നു. രേഖാമൂലം പ്രസ്തുത വിവരം അറിയിക്കാൻ വൈസ് ചാൻസർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബാനർ നീക്കം ചെയ്യുവാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും, ആവശ്യമെങ്കിൽ പോലീസിനെയും അറിയിക്കേണ്ട ചുമതല രജിസ്ട്രാർക്കാണ്.
എല്ലാ കോളേജ് കവാടത്തിനു മുന്നിലും ഗവണർക്കെതിരായ ബാനർ കെട്ടുവാനുള്ള എസ്എഫ്ഐയുടെ ആഹ്വാനം അനുസരിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ പ്രധാന കവാടത്തിനു കുറുകെ ബാനർ കെട്ടിയത്.
സർവകലാശാല ക്യാമ്പസിൽ 200 മീറ്റർ ചുറ്റളവിൽ അധികൃതർക്കെതിരെ അനൗദ്യോഗിക ബാനർ, ബോർഡ് എന്നിവ പ്രദർശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനിൽക്കവേയാണ് സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളുടെ എതിർപ്പ് കാരണം വിസി യുടെ ഉത്തരവ് മറികടന്ന് ബാനർ നീക്കം ചെയ്യാൻ രജിസ്ട്രാർ തയ്യാറാകാത്തത്.
സർവ്വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന നിന്ദ്യമായ ബാനർ ഉടനടി അഴിച്ചു മാറ്റാൻ നടപടിയെടുക്കണമെന്നായിരുന്നു വിസിയുടെ ഉത്തരവ്.
രാജ് ഭവനിൽ നിന്നു ള്ള നിർദ്ദേശം അനുസരിച്ചാണ് ബാനർ നീക്കം ചെയ്യാൻ വിസി നിർദ്ദേശം നൽകിയത്.
രജിസ്ട്രാറുടെ നിലപാട് വൈസ് ചാൻസലർ രാജ് ഭവനെ അറിയിക്കുമെന്ന് അറിയുന്നു.