കേരള സർവകലാശാല യുവജനോത്സവം-വിധികർത്താവിന്റെ ആത്മഹത്യയും കോഴ വിവാദവുംഅന്വേഷണം പോലീസിനെ ഏൽപ്പിക്കാൻ സർവ്വകലാശാല,വിദ്യാർത്ഥി യൂണിയന്റെ കാലാവധി നീട്ടാനുള്ള നിർദ്ദേശം വിസി തള്ളി,ഫെബ്26 ന് കാലാവധി അവസാനിച്ച യൂണിയൻ യുവജനോത്സവം സംഘടിപ്പിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ,യൂണിയന്റെ ചുമതല സ്റ്റുഡന്റസ് വെൽഫെയർ ഡയറക്ടർക്ക്1 min read

 

തിരുവനന്തപുരം :കേരള സർവ്വക ലാശാല യുവജനോത്സവത്തിന്റെ വിധി കർത്താവായിരുന്ന പി. എൻ. ഷാജിയുടെ ആത്മഹത്യയ്ക്ക് വഴിവച്ച സാഹചര്യവും, മത്സവേദിയിൽ ഉയർന്നുവന്ന കോഴ ആരോപണവും അന്വേഷിക്കാൻ കേരള പോലീസിന് കത്ത് നൽകാൻ കേരള സർവകലാശാല വൈസ് ചാൻസൽ  ഡോ: മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർക്കു നിർദ്ദേശം നൽകി.

ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്ക്  പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയൻറെ നിർദ്ദേശം വൈസ് ചാൻസലർ തള്ളി. പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂണിയൻറെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നൽകാനും വിസി ഉത്തരവിട്ടു.

നിയമ പ്രകാരം ഒരു വർഷം മാത്രമേ യൂണിയന് കാലാവധി യുള്ളൂ. കാലാവധി ഫെബ്രുവരി 26 ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്.കാലാവധി നീട്ടിനൽകാനുള്ള രജിസ്ട്രാറുടെ കുറിപ്പ് വിസി യ്ക്ക് സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വിസി യുടെ ശ്രദ്ധയിൽപെട്ടത്.
യുവജനോത്സവവുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്ന വിവാദത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാൻ
വിസി ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *