9/5/23
തിരുവനന്തപുരം :ബംഗാള്‍ ഉള്‍ക്കടലില്‍ കരുത്താര്‍ജ്ജിക്കുന്ന ന്യൂനമര്‍ദ്ദം അധികം വൈകാതെ മോക്കാ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്ന് കാലാവസ്ഥാവകുപ്പ്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിനും സമീപത്തായാണ് നിലവില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ഇത് തുടക്കത്തിലെ ദിശമാറി ബംഗ്ലാദേശ്- മ്യാന്‍മാര്‍ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത. എന്നാല്‍ ഇതിന്റെ സ്വാധീനത്താല്‍ 12 വരെ കേരളത്തില്‍ പലയിടത്തും കനത്ത മഴയ‌്ക്ക് സാദ്ധ്യതയുണ്ട്.
കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ചവരെ വടക്കുപടിഞ്ഞാറായി ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യകിഴക്കന്‍ ഭാഗത്തേക്ക് സഞ്ചരിക്കുന്ന മോക്കാ തുടര്‍ന്ന് ദിശമാറും.