കെ എസ് ആർ ടി സി യിൽ ടാർഗറ്റ് സമ്പ്രദായം വരുന്നു1 min read

14/2/23

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ ഇനി മുതല്‍ ശമ്പളം നൽകുന്നതിന്പുതിയ നിര്‍ദേശവുമായി മാനേജിങ് ഡയറക്ടര്‍.എംഡി ബിജു പ്രഭാകറിന്റെയാണ് ഈ നിര്‍ദേശം.ഇത് പ്രകാരം 100% ടാര്‍ഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഞ്ചാം തീയതി മുഴുവന്‍ ശമ്പളം  നല്‍കും.എന്നാല്‍ 90 ശതമാനം എങ്കില്‍ ശമ്പളം 90 ശതമാനം നല്‍കും. സര്‍ക്കാര്‍ സഹായം നല്‍കിയില്ലെങ്കില്‍ ഈ നിര്‍ദ്ദേശം ഏപ്രില്‍ മുതല്‍ നിലവില്‍ വരും. 100 ശതമാനത്തിന് മുകളില്‍ വലിയ തോതില്‍ ടാര്‍ഗറ്റ് തികയ്ക്കുന്ന ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് കുടിശിക അടക്കം ശമ്ബളം നല്‍കാനുമാണ് തീരുമാനം.

ഈ നിര്‍ദേശത്തോട് ജീവനക്കാരുടെ സംഘടനകള്‍ ഇനി എങ്ങിനെ മറുപടി നല്‍കുമെന്നാണ് അറിയാനുള്ളത്.കെഎസ്‌ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 82 വിരമിച്ച ജീവനക്കാര്‍ക്ക് ഉടന്‍ പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു.

കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവര്‍ക്കാണ് അനുകൂല്യം നല്‍കേണ്ടത്.ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള മുഴുവന്‍ പേര്‍ക്കും സമാശ്വാസമായി ഒരു ലക്ഷം നല്‍കാമെന്ന കെഎസ്‌ആര്‍ടിസി നിലപാട് കോടതി രേഖപ്പെടുത്തി. എങ്കിലും ഇതില്‍ തീരുമാനമായില്ല.

Leave a Reply

Your email address will not be published. Required fields are marked *