വൃക്കകളുടെ പ്രധാന ധര്‍മ്മം, നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് .
വൃക്കയ്ക്ക്, അതിനാൽ തന്നെ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കുന്നു . വളരെ ഗൗരവമുള്ള അവസ്ഥ തന്നെയാണ് ഇവ മൂലമെല്ലാമുണ്ടാവുക.
പ്രമേഹം അഥവാ ഷുഗര്‍, നമുക്കറിയാം രക്തത്തില്‍ ഷുഗര്‍ നില (ഗ്ലൂക്കോസ്) ഉയരുന്നത് മൂലമാണുണ്ടാകുന്നത്. ഇൻസുലിൻ എന്ന ഹോര്‍മോണ്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ , ഇൻസുലിൻ ഹോര്‍മോണ്‍ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ കഴിയാതെ പോവുകയും ചെയ്യുമ്പോഴാണ് രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്നത്. ഇങ്ങനെയാണ് പ്രമേഹം പിടിപെടുന്നതും. അധികപേരെയും ബാധിക്കുന്ന ടൈപ്പ്-2 പ്രമേഹമാണെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്തുക സാധ്യമുള്ള കാര്യവുമല്ല. ഇത് ഭക്ഷണമടക്കമുള്ള ജീവിതരീതികളിലൂടെ മാത്രമേ നിയന്ത്രിച്ചുനിര്‍ത്താൻ സാധിക്കൂ.
ബിപി (ബ്ലഡ് പ്രഷര്‍ ) അഥവാ രക്തസമ്മര്‍ദ്ദം അധികരിക്കുന്നതും വൃക്കയ്ക്ക് ഭീഷണിയാണ്. ബിപി അധികമാകുമ്പോൾ വൃക്കയിലെ രക്തക്കുഴലുകളിലും സമ്മര്‍ദ്ദം വരുന്നു. ഇതോടെയാണ് വൃക്കയ്ക്ക് നേരെ വെല്ലുവിളി ഉയരുന്നത്. ഈ പ്രശ്നമൊഴിവാക്കാൻ ബിപി നിയന്ത്രിച്ചുകൊണ്ടുപോവുകയാണ് വേണ്ടത്.
പെയിൻ കില്ലേഴ്സ് കഴിക്കുന്നത് കാണുമ്പോൾ ചിലരെങ്കിലും നിങ്ങളോട് പറഞ്ഞിരിക്കാം, അത് ദോഷമാണെന്ന്. വൃക്കയെ ആണ് പെയിൻ കില്ലേഴ്സ് നശിപ്പിക്കുകയെന്ന് വ്യക്തമായി പറയുന്നവരുമുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ സത്യമായ ഒരു കാര്യം തന്നെയാണ്.
ശരീരത്തില്‍ നിന്ന് കാര്യമായ അളവില്‍ ജലാംശം നഷ്ടപ്പെട്ടുപോകുന്ന നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷൻ ആണ് വൃക്കയ്ക്ക് ഭീഷണിയാകുന്ന മറ്റൊരവസ്ഥ. ഈ അവസ്ഥ വൃക്കയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. വൃക്കയ്ക്ക് നേരാംവണ്ണം പ്രവര്‍ത്തിക്കാൻ സാധിക്കാതെ വരും. ക്രമേണ ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നു.