21/2/23
കൊല്ലം :നാടാർ സമുദായത്തിന്റെ കുലഗുരു ആയ അയ്യാ വൈകുണ്ഠസ്വാമികളുടെ ജന്മ ദിനമായ മാർച്ച് 12ആം തീയതിയിൽ കൊല്ലം നാടാർ സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലം പുനലൂരിൽ മാർച്ച് 12ആം തീയതി ഉച്ചയ്ക്ക് 2.00 മണിയ്ക്ക് പുനലൂർ pwd ഗസ്റ്റ് ഹൗസ്ൽവെച്ച് വൈകുണ്ഠ സ്വാമി ജയന്തി നടത്തുവാൻ തീരുമാനിച്ചതായിസംഘാടകർഅറിയിച്ചു.
ശ്രീദുർഗ ഭൈരവി വിഷ്ണുമായ ദേവസ്ഥാനം മഠാധിപതി തിരുവടി ദാസൻ ശ്രീമംഗലം അനീഷ് കാളിശ്വരനാഥൻ ഉദ്ഘാടനം ചെയ്യുന്ന ആഘോഷ ചടങ്ങിൽ കൺവീനർ ലജീഷ് കുമാർ അധ്യക്ഷനാകും.കെ. കെ. അജയലാൽ നാടാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. ആന്റോ ജോർജ്,ബാബു ചെറിയാൻ, ഡോ.തിമോത്തി ലിയോ രാജ്, സജികുമാർ കക്കോട്, പ്രതീഷ് പെരിങ്ങമല, ജെബിൻ മുണ്ടേല ,എം. സജീവ് എന്നിവർ ആശംസകൾഅർപ്പിക്കും.
വൈകുണ്ഠ സ്വാമികളെ കുറിച്ചുള്ള ചെറുവിവരണം രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി പവിത്ര. എൽ. നാടാർ നടത്തും.
സെക്രട്ടറി അഡ്വ. യു യേശുദാസ് സ്വാഗതവും,വി. കാർത്തിക് പത്തനാപുരം നന്ദിയും അറിയിക്കും.