കോട്ടുക്കോയിക്കൽ വേലായുധൻ (1896-1986) ഇന്ന് 37-ാം ചരമവാർഷിക ദിനം…. സ്മരണാഞ്ജലികളുമായി ബിജു യുവശ്രീ1 min read

1/4/23

ശ്രീ നാരായണഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യനും ജീവചരിത്രകാരനുമായിരുന്നു കോട്ടുകോയിക്കൽവേലായുധൻ 1896 ആഗസ്റ്റ് 4-ാം തീയതി കരുനാഗപ്പള്ളി തഴവാ ഗ്രാമത്തിലാണ് ജനിച്ചത്. പിതാവ് കൃഷ്ണപ്പണിക്കർമാതാവ് കൊച്ചിക്ക.മാതുലൻ കോട്ടുക്കോയിക്കൽ മാധവൻ തഴവ യിൽ സ്ഥാപിച്ച കറുത്തേരിൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കരുനാഗപ്പള്ളി വെർണാക്കുലർ ഹൈസ്ക്കൂളിൽ നിന്ന് 7-ാം ക്ലാസ്സും കൊല്ലം ഹൈസ്ക്കൂളിൽ നിന്ന് 9 ക്ലാസ്സും പാസ്സായി. ശ്രീ നാരായണ ഗുരുവിനെ 1908-ലാണ് ബാലനായ വേലായുധൻ ആദ്യമായി കാണുന്നത്. വിദ്യാഭ്യാസത്തിന് ശേഷംവേലായുധൻ ടി.കെ മാധവൻ്റെ ദേശാഭിമാനി പത്രത്തിലും എസ.എൻ.ഡി.പി.യോഗത്തിലും പ്രവർത്തിച്ചു.1924-ൽ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തിൻ്റെ ഖജാൻജിയായും പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായും 17 മാസം പ്രവർത്തിച്ചു.മഹാത്മാഗാന്ധിയെയും ഗുരുവിനെയും സത്യാഗ്രഹാശ്രമത്തിൽ സ്വീകരിക്കാൻ കഴിഞ്ഞു.1925-ൽ ശ്രീ മൂലംപ്രജാ സഭാ മെമ്പറുമായിരുന്ന കോട്ടുക്കോയിക്കൽ പത്മനാഭൻ്റെ പുത്രി ശാരദാമ്മയെ വിവാഹം ചെയ്തു.1923 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു വന്നു. കർണ്ണാടകയിലെ ബൽഗാമിൽ വെച്ചു നടന്ന കോൺഗ്രസ്സ് വാർഷിക സമ്മേളനത്തിൽ കേരള പ്രദേശ് കോൺഗ്രസ്സ് പ്രതിനിധിയായി പങ്കെടുത്തു.1938-ൽ നിയമം ലംഘിച്ച് പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതിൻ്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടു തടവിലായി..1925 മുതൽ 10 കൊല്ലം എസ്.എൻ.ഡി.പി.യോഗത്തിൻ്റെ ഡയറക്ടർ ബോർഡംഗമായിരുന്നു. ഗുരുദേവൻ്റെ നിർദേശപ്രകാരം അദ്ദേഹം തഴവായിൽ മെത്തപ്പാ വ്യവസായം ആരംഭിച്ചു.തിരുവിതാംകൂറിൽ ആദ്യം ഒരു നോൺ ക്രെഡിറ്റ് സൊസൈറ്റി ഉണ്ടാക്കിയത് വേലായുധൻ്റെ ശ്രമത്തിലാണ്‌. സഹകരണ പ്രസ്ഥാനം വഴി വ്യവസായ പ്രവർത്തനങ്ങൾ വിപുലമായി നടത്താൻ കഴിയുമെന്ന് കാണിച്ചു കൊടുത്തത് ഈ സംഘമാണ്.1953-ൽ എസ്.എൻ.ഡി.പി.കനക ജൂബിലിയോടനുബന്ധിച്ചു നടന്ന ആൾ ഇന്ത്യാ പ്രദർശനത്തിൽ സ്വർണ്ണ മെഡലും, ശ്രീ ചിത്രപ്രദർശനത്തിൽ മൂന്നു തവണ സ്വർണ്ണ മെഡലും ഇദ്ദേഹത്തിനു ലഭിച്ചു.1924-ൽ ആലുവായിൽ മഹാകവി പള്ളത്തുരാമൻ ഏർപ്പെടുത്തിയ നാരായണ കാവ്യഭൂഷണം ബഹുമതി നൽകി.1970 ൽ ഗാന്ധി സ്മാരക നിധിയും 1975-ൽ വൈക്കം സത്യാഗ്രഹ കനക ജൂബിലി കമ്മിറ്റിയും പുസ്കാരം നൽകി ആദരിച്ചു. ഏഴു ഗ്രന്ഥങ്ങൾ എഴുതി ശ്രീ നാരായണ സാഹിത്യത്തെ സമ്പുഷ്ടമാക്കിയ ആ ത്യാഗിവര്യൻ 1986 ഏപ്രിൽ 1 -ാം തീയതി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *