14/4/23
കൊച്ചി നാട്ടുരാജ്യത്തെ നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ.പി. വള്ളോൻ .കൊച്ചിക്കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങൻ്റെയും മാലയുടെയും മകനായി ജനിച്ചു.കുട്ടിക്കാലത്തു തന്നെ കരിങ്കൽ പണിയിലേർപ്പെട്ടു.ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായ വള്ളോൻ, വിദ്യാഭ്യാസ സമ്പാദനത്തിലൂടെ മാത്രമേ അധകൃതർക്ക് മുന്നേറ്റമുണ്ടാകു എന്നറിഞ്ഞ് അത് യാഥാർത്ഥ്യമാകുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്. വേടർ, പയർ, കുറവർ തുടങ്ങിയ സമുദായക്കളുടെ സംഘടനകളെയും പുനരുജിവിപ്പിക്കുന്നതിനായി അദ്ദേഹം ശ്രമിച്ചു.കൊച്ചി നിയമസഭയിലേയ്ക്ക് 1931 മുതൽ 34 വരെയും 1938 മുതൽ 1940 വരെയും അംഗമായിരുന്നു.എം.എൽ.സി.യായതോടെ വള്ളോനെന്മൽസി… എന്ന് അറിയപ്പെട്ടിരുന്നു കൊച്ചി പുലയ മഹാസഭയുടെ പ്രസിഡൻ്റ് ആയിരുന്നു .ഈ കാലയളവിൽ നിരവധി ദളിത് വിഷയങ്ങൾ അദ്ദേഹം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.1938-ൽ ഏറണാകുളുത്ത് ദളിത് വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ സ്ഥാപിച്ചു.അദ്ദേഹത്തിൻ്റെ പ്രസംഗം കരയിൽ നിരോധിച്ചപ്പോൾ വഞ്ചിയിൽ കയറി പ്രസംഗിച്ചു.1936ൽ അധ: കൃതൻ മാസിക തുടങ്ങി.അതേ വർഷം ഹരിജൻ എന്ന മറ്റൊരു മാസികയും വള്ളോൻ്റ് പത്രാധിപത്യത്തിൽ പുറത്തിറങ്ങി. ഉറച്ച യുക്തിവാദിയും നിരീശ്വരവാദിയുമായിരുന്ന അദ്ദേഹം അദ്ധവിശ്വാസങ്ങൾക്കും അനാചാരക്കൾക്കുമെതിരെ പോരാടി.1935-ൽ ബുദ്ധമതം സ്വീകരിച്ചു.1940 ഏപ്രിൽ 14-ാം തീയതി മാള ഗ്രാമത്തിൽ വസൂരി ബാധിതരുടെ ഇടയിൽ പ്രവർത്തിക്കവേ വസൂരി രോഗം വന്ന് മരിച്ചു.അദ്ദേഹത്തിന് 3 മക്കൾ.