സർവകലാശാലയുടെ അക്കാദമിക് അധികാരത്തിൽ സർക്കാർ കടന്നു കയറുന്നതായി അക്കാദമിക് കൗൺസിൽ യോഗത്തിൽ ആക്ഷേപം. അപൂർണ്ണമായ സിലബസ് എതിർത്ത് കെപിസിടിഎ1 min read

 

കണ്ണൂർ :കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുക്കപ്പെട്ട അക്കാഡമിക് കൗൺസിൽ അംഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള ആദ്യ ഓഫ് ലൈൻ അക്കാഡമിക് കൗൺസിൽ മീറ്റിംഗിൽ പ്രതിപക്ഷ അംഗങ്ങൾ അക്കാദമിക വിഷയങ്ങളിലുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

നാലുവർഷ ഡിഗ്രി പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ സർവകലാശാലയുടെ അക്കാദമിക് അധികാരപരിധിയിൽ അനധികൃതമായി കടന്നു കയറുന്നതിൽ പ്രതിപക്ഷ അക്കാഡമിക് കൗൺസിൽ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. അംഗീകാരത്തിനായി സമർപ്പിച്ച പല രേഖകളിലും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവുകൾ കടന്നു കൂടിയത് എതിർപ്പിന് കാരണമായി.

*പല വിഷയങ്ങളുടെയും ഭാഗികമായ സിലബസ് അംഗീകരിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു*.
സിലബസ് വിദ്യാർത്ഥികളുടെ അവകാശമാണ്, നാലുവർഷ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിനു മുൻപേ സിലബസ് പൂർണ്ണമായും രൂപീകരിക്കുവാൻ പഠന ബോർഡുകൾക്ക് ബാധ്യതയുണ്ട്. ഭാഗികമായ സിലബസ് വിയോജനക്കുറിപ്പോടെ അംഗീകരിക്കപ്പെട്ടു.

എയ്ഡഡ് കോളേജ് അധ്യാപകർക്ക് പി എച്ച് ഡി ഗൈഡ് ഷിപ്പ് അനുവദിക്കുന്നതിൽ സർവകലാശാലയുടെ ഭാഗത്ത് നിസംഗതയുണ്ട് എന്ന് പ്രതിപക്ഷ അക്കാഡമിക് കൗൺസിൽ അംഗങ്ങൾ മീറ്റിങ്ങിൽ രേഖപ്പെടുത്തി.

അനധികൃതമായി ഒരു വിദ്യാർത്ഥിക്ക് മാത്രം ഹാജർ ആനുകൂല്യം നൽകി വിജയിപ്പിക്കാൻ ഉള്ള നീക്കത്തിലും പ്രതിപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി . നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഹാജർ ആനുകൂല്യം നൽകാത്ത സർവ്വകലാശാല തുടർച്ചയായി ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്ററുകളിൽ ഹാജർ ആനുകൂല്യം ഒരു വിദ്യാർത്ഥിക്ക് മാത്രം നൽകി ആ വിദ്യാർത്ഥിയെ നാലാം സെമസ്റ്ററിൽ അനധികൃതമായി വിജയിപ്പിക്കുവാൻ ഉള്ള നീക്കം നടത്തിയത് ദുരൂഹമാണ് എന്ന് പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു.

***************
*കെ പി സി ടി എ പ്രതിഷേധിച്ചു*

സർവകലാശാലയുടെ അക്കാദമിക് സ്വയംഭരണ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും,
ഭൂരിഭാഗം സർവകലാശാലകളും എയ്ഡഡ് കോളേജ് അധ്യാപകർക്ക് ഗൈഡ് ഷിപ്പ് നൽകുമ്പോൾ കണ്ണൂർ സർവകലാശാല കൈക്കൊള്ളുന്ന വിപരീത നിലപാട് പ്രതിഷേധാർഹമാണെന്നും,
സ്വജന പക്ഷപാതത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഒരു വിദ്യാർത്ഥിക്ക് മാത്രമായി ഹാജർ ആനുകൂല്യം നൽകുവാൻ നടത്തിയ നീക്കംമെന്നും
കെ പി സി ടി എ കണ്ണൂർ മേഖലാ കമ്മിറ്റി അറിയിച്ചു.
ഡോ. ഷിനോ പി ജോസ് അധ്യക്ഷത വഹിച്ചു, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി പ്രജിത , ഡോ. വി പ്രകാശ് എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *