കേരള പേപ്പർ പ്രൊഡക്ട്സ് നവംബർ 1മുതൽ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങും :മന്ത്രി പി രാജീവ്‌1 min read

27/10/22

തിരുവനന്തപുരം :കേരളപിറവി ദിനം മുതൽ കേരളത്തിന്റെ സ്വന്തം പേപ്പർമിൽ വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ്സ്   വ്യാവസായിക ടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുമെന്ന് മന്ത്രി. പി. രാജീവ്‌.ഉന്നത ഗുണനിലവാരമുള്ള 45gsm പേപ്പർ, പിന്നാലെ 42gsm,52-70gsm പ്രിന്റിംഗ് പേപ്പർ നിർമിക്കാൻ സാധിക്കും.

കേരളത്തിൽ ന്യുസ് പ്രിന്റ് മേഖലക്ക് പുതിയ ഉണർവ് ഉണ്ടാകുന്നു. വളരെ നല്ലരീതിയിൽ മുന്നോട്ട് പോകാനാണ് സ്ഥാപനം ഉദ്ദേശിക്കുന്നത്.കേരളത്തിലെ പത്രങ്ങൾ, തമിഴ് പത്രങ്ങൾ, മറ്റു ഭാഷ പത്രങ്ങളും ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഗവർണറും, മുഖ്യമന്ത്രി യും തമ്മിലുള്ള ആശയവിനിമയമാണിത്. അതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. അത് അവരിൽ മാത്രം ഒതുങ്ങുന്നതാണ്. മറ്റു മന്ത്രിമാർ അതിന് മന്ത്രിമാർ അഭിപ്രായം പറയേണ്ട കാര്യമില്ല.ഗവർണറും, സർക്കാരും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടാകേണ്ടത്. ബില്ലുകൾ ഗവർണർ ഒപ്പിടണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. മാറ്റങ്ങൾ നിർദ്ദേശിക്കാൻ ഗവർണർക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളാണ് എല്ലാം. വിവാദങ്ങൾ ആഗ്രഹിക്കുന്നില്ല. പൊതുസമൂഹത്തിനും, നാടിനും നല്ലത് ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.അത്തരം പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നേറുന്നത്.

നിലവിൽ ഗവർണർ തന്നെയാണ് ചാൻസിലർ. അദ്ദേഹത്തെ പദവിയിൽ നിന്നും മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകളൊന്നും നടക്കുന്നില്ല. ബൈജുസ് ആപ്പുമായുള്ള തൊഴിൽ വിഷയങ്ങൾ തൊഴിൽ മന്ത്രിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *