28/2/23
തിരുവനന്തപുരം :അര്‍ഹതയുള്ള എല്ലാവര്‍ക്കും കണ്‍സെഷന്‍ ഉറപ്പാണെന്നും വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി ആന്റണി രാജു .
വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ പിന്‍വലിക്കാന്‍ തീരുമാനമില്ലെന്നും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു നിലവില്‍ നല്‍കുന്ന കണ്‍സെഷന്‍ അതേപടി തുടരുകയാണെന്നും മന്ത്രി അറിയിച്ചു. അണ്‍ എയ്ഡഡ്- സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 65 ശതമാനം കണ്‍സെഷനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ 25 വയസ്സു കഴിഞ്ഞവര്‍ക്ക് കണ്‍സെഷന്‍ നല്‍കില്ല എന്ന തീരുമാനത്തില്‍ മന്ത്രി ഉറച്ചു നിന്നു. സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത സ്ഥാനങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈവെനിങ് ക്ലാസുകള്‍ക്ക് പ്രവേശിക്കുന്നുണ്ടെന്നും അവര്‍ പോലും കണ്‍സെഷനു വേണ്ടി അപേക്ഷിക്കാറുണ്ടെന്നും മന്തി പറഞ്ഞു. നിലവിലുള്ള നിയമമനുസരിച്ച് അവര്‍ക്കും കണ്‍സെഷന് യോഗ്യതയുണ്ട്. അതിനാലാണ് ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നതെന്നും മന്ത്രി അറിയിച്ചു. 25 വയസ്സു വരെയുള്ളവരാണ് സാധാരണ പി.ജി ക്ലാസുകളിലുള്ളതെന്നും അതുകൊണ്ട് ഈ തീരുമാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു