തിരുവനന്തപുരം :KSRTC ബസ് തടഞ്ഞ സംഭവത്തിൽ മേയർക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടു.
ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേർത്ത് കേസെടുക്കാനായിരുന്നു കോടതി നിർദേശിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അഞ്ചുപേർക്കെതിരേയും ചുമത്തിയിരിക്കുന്നത്.
ഏപ്രില്‍ 27-നാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവും എം.എല്‍.എയുമായ സച്ചിൻദേവ് എന്നിവരും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ യദുവുമായി തർക്കമുണ്ടാകുന്നത്. ഇതിനെ തുടർന്ന് യദു പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനെതിരെ യദുവും കോടതിയെ സമീപിച്ചിരുന്നു.