ലോക തൊഴിലാളി ദിനം.. വിയർപ്പിന്റെ വിലയിൽ സാമ്രാജ്യങ്ങൾ തീർക്കുന്ന ജനസമൂഹം..1 min read

1/5/23

തിരുവനന്തപുരം :ഇന്ന് ലോക തൊഴിലാളി ദിനം. രാപകലില്ലാതെ അധ്വാനിക്കുന്ന തൊഴിലാളി സമൂഹത്തിന് എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നുണ്ട്.

മെയ് ദിനത്തിന്റെ ചരിത്രം

തൊഴിലാളി ദിനം അല്ലെങ്കില്‍ മെയ് ദിനം ലോകമെമ്ബാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ തൊഴിലാളി യൂണിയന്‍ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച്‌ തുടങ്ങിയത്. അമേരിക്കയിലും ‌കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായാണ് ഈ ദിവസം കണക്കാക്കിയിരുന്നത്.

പിന്നീട് 1889 ല്‍ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. 1886 ല്‍ ചിക്കാഗോയില്‍ നടന്ന ഹെയ്‌മാര്‍ക്കറ്റ് ലഹളയുടെ ഓര്‍മയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇതിനെ തുടര്‍ന്ന് റാലിയില്‍ വലിയ സംഘ‍ര്‍ഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. അന്ന് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചു. തെളിവുകള്‍ ഇല്ലാതിരിന്നിട്ടും എട്ട് തൊഴിലാളി പ്രവര്‍ത്തകരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്.

യൂറോപ്പില്‍ മെയ് 1, ഗ്രാമീണ കര്‍ഷകരുടെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ പിന്നീട് മെയ് ദിനം ആധുനിക തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *