11/7/22
തിരുവനന്തപുരം :ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ലക്ഷ്യ ഡിസബിലിറ്റി വെൽഫയർ സെന്റർ ‘ഭിന്നശേക്ഷിക്കാരുടെ സാമൂഹിക, സാംസ്‌കാരിക, കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ആരംഭിച്ച ‘സോങ് ഓഫ് ദി സോൾ ‘തുടക്കമായി.
പൂജപ്പുര നഗരസഭ ആഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിന്റെ ഉത്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ തുളസിദാസ് നിർവഹിച്ചു. പ്രശസ്ത സിനിമ -ടെലിവിഷൻ താരവും, നിർമ്മാതാവും, സംവിധായകനുമായ കാര്യവട്ടം ശശികുമാറിന്റെ അധ്യക്ഷതയിൽ സംഗീത ഉത്ഘാടനം പ്രശസ്ത കാഥികൻ അയിലം ഉണ്ണികൃഷ്ണൻ നിർവഹിച്ചു. നൃത്താലയ ഉത്ഘാടനം തെന്നിന്ത്യൻ ചലച്ചിത്ര താരം ലക്ഷണയും,ചിത്ര വിസ്മയ ഉത്ഘാടനം കുര്യൻ ശബരിഗിരിയും നിർവഹിച്ചു. സിനിമാതാരം ജോബി മുഖ്യ അതിഥിയായിരുന്നു. ഡോ. MKC നായർ (നിംസ് )മുഖ്യപ്രഭാഷണം നടത്തി. Dr. തിമോത്തി ലിയോ രാജ്, Dr. ഭദ്രൻ, Dr. FM ലാസർ, LDWC സ്ഥാപകയും, എക്സിക്യൂട്ടീവ് ഡയറക്ടറുമായ മായ മോഹൻ, LDWC എക്സിക്യൂട്ടീവ് ഡയറക്ടർ. അഡ്വ. അനുപമ GR എന്നിവർ പങ്കെടുത്തു.