യു ജി സി മാനദണ്ഡം മാത്രം പാലിക്കാനാകില്ല ; വിദ്യാഭ്യാസ മേഖലയിൽ കാവി വത്കരിക്കാൻ ഗവർണർ ശ്രമിക്കുന്നു ;സീതാറാം യെച്ചൂരി, ഗവർണറെ ചാൻസിലറായി അംഗീകരിക്കില്ല :എം. വി. ഗോവിന്ദൻ1 min read

15/11/22

തിരുവനന്തപുരം :ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സീതാറം യെച്ചൂരി.വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബി.ജെ.പി നീക്കമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി രാജ്ഭവന് മുന്നില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്‍റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ മാത്രമുള്ള സാഹചര്യമല്ല. തമിഴ്നാട്ടിലും ബംഗാളിലും ഇതേ സാഹചര്യമാണ്. നേരത്തെ മഹാരാഷ്ട്രയിലും സമാന സാഹചര്യമായിരുന്നു.

വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയില്‍പെട്ട വിഷയമാണ്. അതില്‍ എന്ത് നിയമമുണ്ടാക്കണമെങ്കിലും സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്താണ് തീരുമാനിക്കേണ്ടത്. അത് പാര്‍ലമെന്‍റ് അംഗീകരിച്ചതാണ്. 30 വര്‍ഷവുമായി ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധമുണ്ട്. വ്യക്തിപരമായല്ല, നയപരമായ വിയോജിപ്പാണ് ഗവര്‍ണറുമായുള്ളത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും ഉന്നതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നോട്ട് പോയി. അതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇടതുപക്ഷ സര്‍ക്കാറാണ്. കേരളത്തിന്‍റെ വിദ്യാഭ്യാസ നേട്ടത്തെ അട്ടിമറിക്കാനാണ് ശ്രമം. യു.ജി.സി നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച്‌ വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രീകരണമാണ് നടപ്പാക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

ഗവർണറെ ചാൻസിലറായി അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.ശക്തമായ ജനകീയ മുന്നേറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *