Trivandrum History

“തെക്കരാണ് ഞങ്ങൾ സുധാകരന്‍ സാറേ…സുധാകരന്റെ ‘തെക്കൻ’പരാമർശത്തിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകുന്ന ബിജെപി വക്താവ് ലക്ഷ്മിയുടെ FB പോസ്റ്റ്‌ വൈറലാകുന്നു1 min read

തിരുവനന്തപുരം: സുധാകരന്റെ തെക്കൻ പ്രയോഗത്തിന് കണക്കിന് മറുപടി നൽകിയ ലക്ഷ്മിയുടെ FB പോസ്റ്റ്‌ വൈറലാകുന്നു..

തെക്കിന്റെ മഹത്വവും, മതസൗഹാർദ്ദവും, സമുദായങ്ങളുടെ ഐക്യവും ലക്ഷ്മി വിവരിക്കുന്നു.

ലക്ഷ്മിയുടെ  FB പോസ്റ്റിന്റെ പൂർണ രൂപം :

“തെക്ക രാണ് ഞങ്ങൾ സുധാകരന്‍ സാറേ.

ദേ ഇവിടെ തെക്കരുടെ ആ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തെക്കരായ പദമനാഭ ദാസന്മാരുടെ പൊന്നു തമ്പുരാൻ യോഗനിദ്ര കൊള്ളുന്നുമുണ്ട്….

പട നയിച്ചു വന്ന ടിപ്പുവിനേം മുകിലനേം ഡച്ചുകാരനേം ഒക്കെ വീഴ്ത്തിയ പാരമ്പര്യോമുണ്ട്….

കൊള്ളയടിച്ചും ധൂര്‍ത്തടിച്ചുമല്ല…. കരുതിയും ശേഖരിച്ചും ലോകത്തെ ഏറ്റവും ധനികനായ തമ്പ്രാനാക്കിയാണ് ഞങ്ങടെ ഭഗവാനെ ഞങ്ങള് ആരാധിച്ചത്….

ഒരു ശത്രുവിനും സുനാമിയ്ക്കും വിട്ട് കൊടുക്കാണ്ടാണ് ഞങ്ങടെ തമ്പ്രാന്‍ ഞങ്ങളെ കാക്കണതും….

ആദ്യത്തെ സര്‍വകലാശാല, ആദ്യത്തെ മെഡിക്കല്‍ കോളേജ് ഒക്കെ ഇവിടാരുന്നു കേട്ടോ….

തെക്കെന്നോ വടക്കെന്നോ ഇല്ലാതെ ജനങ്ങള്‍ കടല് കടക്കാന്‍ വിമാനത്താവളം അന്വേഷിച്ച് വന്നതും ദേ ഈ മണ്ണിലായിരുന്നു കേട്ടോ….

മരുന്ന് കഴിക്കാന്‍ ആള്‍ക്കാര് പേടിച്ചിരുന്നിടത്ത് വാക്സിനെടുത്ത് വിപ്ലവം സൃഷ്ടിച്ച ചരിത്രവും നമുക്കുണ്ട് കേട്ടോ….

ഭാരതാഭിമാനികളുടെ മണ്ണായത് കൊണ്ട് വടക്കെന്നോ തെക്കെന്നോ വേർതിരിവില്ലാതെ സകലരെയും സ്വീകരിയ്ക്കുന്നവർ ആണീ മണ്ണിൽ ഉള്ളത് അതുകൊണ്ടാണ് രാഷ്ട്രീയ കൊലകൾ കൊണ്ട് കണ്ണ് നീരിൽ വീണ കണ്ണീരിന്റെ നാടെന്ന് പേര് കേട്ട കണ്ണൂർ കാരും ഈ മണ്ണിൽ വന്ന്‌ ഭരിയ്ക്കുന്നത്

Sree-Padmanabhaswamy-templeഎണ്ണിയാൽ ഒടുങ്ങാത്ത നേട്ടങ്ങൾ ഈ മണ്ണിൽ കൊണ്ട് വന്നത് ഇവിടം ഭരിച്ച പദ്മനാഭദാസർ ആയിരുന്നു അല്ലാതെ കോൺഗ്രസ് ഉകാരും കമ്മ്യൂണിസ്റ്റുകാരും അല്ല 1936-ൽ, 1937- ൽ തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോൾ കേരള സർവ്വകലാശാല ) സ്ഥാപിതമായി. ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് തിരുവിതാംകൂറിന്റെ വരുമാനത്തിന്റെ 40% വിദ്യാഭ്യാസത്തിനായി നീക്കിവച്ചിരുന്നതായി വിമൻ സ്റ്റഡീസ് ജേണൽ സംയുക്ത റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം , തിരുവിതാംകൂർ പൊതുഗതാഗത വകുപ്പ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്തു , പള്ളിവാസൽ ഹൈഡ്രോ-ഇലക്ട്രിക് പ്രോജക്ട്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (എഫ്എസിടി) തുടങ്ങിയവ അദ്ദേഹം സ്ഥാപിച്ചതാണ്. എ. ശ്രീധര മേനോനെപ്പോലുള്ള ചരിത്രകാരന്മാർ തിരുവിതാംകൂറിന്റെ വ്യവസായവൽക്കരണത്തിനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.

അക്കാലത്ത് ലഭ്യമായ എല്ലാ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളോടും കൂടി രാജ്യത്ത് ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി അവിട്ടം തിരുനാൾ ആശുപത്രി തിരുവനന്തപുരത്ത് അദ്ദേഹം സ്ഥാപിച്ചു, ഇത് പിന്നീട് കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിലേക്ക് മാറ്റി.ഇന്ന് എസ്എടി ആശുപത്രിയാണ്. ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിലെ പ്രമുഖ സ്ഥാപനം, അതുപോലെ തന്നെ പീഡിയാട്രിക്‌സും രാജ്യത്തിന് മികച്ച യോഗ്യതയുള്ള നൂറുകണക്കിന് ഡോക്ടർമാരെ സൃഷ്ടിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ MCH-ൽ മാത്രം 3400 കിടക്കകൾ ഉണ്ട്. കോഴിക്കോട്, മദ്രാസ് മെഡിക്കൽ കോളേജ് എന്നിവയ്‌ക്കൊപ്പം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒന്നാണിത്. കേരളത്തിലെ ഏറ്റവും മികച്ച റഫറൽ ഇൻസ്റ്റിറ്റ്യൂട്ടായി മെഡിക്കൽ കോളേജിൽ രോഗികളുടെ വരവ് വളരെ കൂടുതലാണ്. NIRF-ന് കീഴിൽ രാജ്യത്തെ മികച്ച 10 മെഡിക്കൽ സ്ഥാപനങ്ങളിൽ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്

വെച്ചൂർ പശുവിൻ പാലിന്റെ മഹത്വം മനസിലാക്കി തിരുവിതാംകൂർ രാജാവിന്റെ വൈദ്യൻ വെച്ചൂർപ്പശുക്കളെ കൊട്ടാരത്തിലേക്കു ശുപാർശ ചെയ്തത് മറ്റൊരു ചരിത്രം
ടി.കെ. വേലുപ്പിള്ളയുടെ ട്രാവൻകൂർ മാനുവലിൽ ഈയിനത്തെക്കുറിച്ചു പരാമർശമുണ്ട്.

നാടാർ സമുദായത്തിന് നാട് വാണവർ എന്ന പദവി നൽകി ആദരിച്ച പാരമ്പര്യം ആണ് തെക്കിനു ഉള്ളത്

ആധുനിക തിരുവിതാംകൂർ സാമ്രാജ്യം സ്ഥാപിച്ചത് 1729 ൽ തൃപ്പാപ്പൂർ  രാജവംശത്തിന്റെ രാജാവായ ശ്രീ. മാർത്താണ്ഡനാണ്. അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയും സർവ്വ സൈന്യാധിപനുമായ ദളവ അനന്തപത്മനാഭൻ നാടാരും അദ്ദേഹത്തിന്റെ 108 കളരിയും നാടാർ പടയാളികളുമാണ് തമ്പി സഹോദരൻമാരെയും എട്ട് വീട്ടിൽപ്പിള്ളമാരുടെ പടയാളികളേയും തോൽപ്പിച്ച് രാജാവാകാൻ മാർത്താണ്ഡനെ സഹായിച്ചത്ത്. തുടർന്ന് അനന്തപത്മനാഭൻ നാടാരുടെ നാടാർ പട കേരളത്തിലെ പഴയ പല നാട്ടുരാജ്യങ്ങളെയും കീഴ്പ്പെടുത്തി തിരുവിതാംകൂറിനെ ഇന്നത്തെ കന്യാകുമാരി മുതൽ എണാകുളം വരെ വിസ്തൃതിയുള്ള വലിയ രാജവംശമാക്കി.1741 ലെ കുളച്ചൽ യുദ്ധത്തിൽ നാടാർ പട ഡച്ചു സൈന്യത്തെയും കീഴ്പ്പെടുത്തി.

Nadar History

നാടാർ’ എന്ന പദം ശരിക്കൊന്നു പരിശോധിച്ചാൽ തന്നെ അറിയാം അതിന്റെ മഹത്വം. ‘നാട് ആൾവാർ’ അഥവാ ‘നാട് വാണവർ’ എന്നാണ് അതിന്റെ അർത്ഥം.

പഴയ യുദ്ധങ്ങളുടെയും ആക്രമണങ്ങളുടെയും കാലത്തിലെന്ന പോലെ ഇന്നും കളരിക്കും കായിക ശേഷിക്കും മുന്തിയ പരിഗണന നൽകി വേണ്ടി വന്നാൽ ഒരു യുദ്ധത്തിന് ഒരുക്കമാണെന്ന വിധം വലിയ കൂട്ടമായ് ജീവിക്കുന്നവരാണ് നാടാർ സമുദായം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥാപിച്ചിരിക്കുന്ന ചെങ്കൽ ശിവപാർവതി ക്ഷേത്രം ഉൾപ്പെടെ, നൂറ് കണക്കിന് ക്ഷേത്രങ്ങളും നാടാർ സമുദായത്തിന്റേതായുണ്ട്. മതേതരത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും പര്യായമായി ഇവിടെ നാടാർ സമുദായം ഒന്നായി ജീവിക്കുന്നു. ടിപ്പുവിനെ തോൽപ്പിച്ച നായർപട യും നാടാർ സമുദായവും എല്ലാം ഈ പദ്മാനഭന്റെ മണ്ണിന്റെ കാവൽ ഭടന്മാർ ആണ് സാക്ഷാൽ ശ്രീ നാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും പിറന്ന മണ്ണ്. ഈ മണ്ണിനെ കുറ്റം പറഞ്ഞിട്ട് ഈ മണ്ണിൽ താനൊക്കെ കാല് കുത്തുന്നത് ഇവിടെ ഉള്ളവരുടെ മഹത്വം കൊണ്ട് മാത്രം ആണ് ഇത് ശ്രീപത്മനാഭന്‍ വാഴുന്ന മണ്ണാണ് സുധാകരന്‍ സാറേ…. വേണ്ടാതീനം പറയും മുൻപ് അതോർക്കണം…

എന്ന് അവസാനിക്കുന്നു. പോസ്റ്റിൽ നിരവധി പേർ അഭിനന്ദിച്ചും, നിരവധി പേർ സംഘി എന്ന് വിളിച്ചും പ്രതികരിക്കുന്നു. എല്ലാപേർക്കും തക്ക മറുപടി നൽകുകയാണ് ലക്ഷ്മി.

ലക്ഷ്മിയുടെ FB പോസ്റ്റ്‌ : https://www.facebook.com/100008358073013/posts/pfbid0XKCxPp77dqNka74SNy9p6am6Wroqag14RHNvjMNJMzehg4r7bMY1DMVLzu1Y6Zq6l/

Leave a Reply

Your email address will not be published. Required fields are marked *